
ഒടിയനിൽ മോഹൻലാൽ | ഫോട്ടോ: www.facebook.com/odiyanofficial/
മലയാളത്തിൽ ഏറെ ചർച്ചകൾക്ക് വഴിയൊരുക്കിയ ബിഗ് ബജറ്റ് ചിത്രം ഒടിയൻ ഇനി ഹിന്ദി സംസാരിക്കും. സിനിമയുടെ ഹിന്ദി മൊഴിമാറ്റ പതിപ്പിന്റെ ട്രെയിലർ പുറത്തുവന്നു. ഒടിയൻ എന്ന് തന്നെയാണ് സിനിമയുടെ പേര്.
'ഷേർ കാ ഷിക്കാർ' എന്നാണ് ട്രെയിലറിൽ സിനിമയെ വിശേഷിപ്പിച്ചിരിക്കുന്നത്. പ്രധാനകഥാപാത്രമായ മാണിക്യനെ മറ്റുകഥാപാത്രങ്ങൾ താന്ത്രിക് മാണിക്യൻ എന്ന് വിളിക്കുന്നതായും ട്രെയിലറിൽ കാണിച്ചിട്ടുണ്ട്. യൂട്യൂബിൽ റിലീസ് ചെയ്യുന്ന ഹിന്ദി പതിപ്പ് എന്നാണെത്തുകയെന്ന് വ്യക്തമായിട്ടില്ല.
ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ചിത്രം നൂറ് കോടി ക്ലബിലെത്തിയിരുന്നു. കേരളത്തില്‍ റിലീസ് ദിവസം ഏറ്റവും കളക്ഷൻ നേടുന്ന രണ്ടാമത്തെ ചിത്രം കൂടിയായിരുന്നു ഒടിയൻ. 'കെജിഎഫ് രണ്ട്' എത്തും വരെ ഒടിയൻ തന്നെയായിരുന്നു മുന്നില്‍. മഞ്ജു വാര്യർ നായികയായെത്തിയ ചിത്രത്തില്‍ പ്രകാശ് രാജ്, സിദ്ദിഖ്, കൈലാഷ്, സന അൽത്താഫ് തുടങ്ങിയവരായിരുന്നു മറ്റുവേഷങ്ങളിൽ എത്തിയത്.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിച്ചത്. മാക്സ് ലാബ് സിനിമാസ് ആയിരുന്നു വിതരണം. കെ ഹരികൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..