Screengrab : YouTube Video
പുതുമകളോടൊപ്പം പഴമയുടെ നൊമ്പരവും എന്നാണ് നേത്യാരമ്മ എന്ന ഹ്രസ്വചിത്രത്തിന് അണിയറപ്രവര്‍ത്തകര്‍ നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. രമേശ് കുമാര്‍ കോറമംഗലം തിരക്കഥയെഴുതി സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഹ്രസ്വചിത്രം മാനുഷികബന്ധങ്ങളുടെ തീവ്രത മനോഹരമായി ഒപ്പിയെടുത്തിട്ടുണ്ട്. യൂട്യൂബില്‍ റിലീസ് ചെയ്ത നേത്യാരമ്മ ഇതിനോടകം തന്നെ മികച്ച റിവ്യൂസ് നേടിക്കഴിഞ്ഞിരിക്കുകയാണ്.
പ്രണയബന്ധവും മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധവും നേത്യാരമ്മയില്‍ കാണാം. പ്രേക്ഷകരുടെ മനസില്‍ തങ്ങിനില്‍ക്കുന്ന വിധത്തിലാണ് ഓരോ കഥാപാത്രത്തേയും ഒരുക്കിയിരിക്കുന്നത്. ഓരോ രംഗവും കൃത്യമായി രേഖപ്പടുത്താനുള്ള സംവിധായകന്റെ സൂക്ഷ്മത പ്രത്യേകമായി എടുത്തുപറയേണ്ടതാണ്.
പുണര്‍തം ആര്‍ട് പ്രൈവറ്റ് ലിമിറ്റഡാണ് ഹ്രസ്വചിത്രം യൂട്യൂബില്‍ റിലീസ് ചെയ്തിരിക്കുന്നത്. വിജയലക്ഷ്മിയാണ് നിര്‍മാതാവ്. ശബരിനാഥ് എസ്. സംഗീതം പകര്‍ന്നിരിക്കുന്നു. നവീന്‍ കെ. സാജ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു. കൃഷ്ണപ്രസാദ് നമ്പൂതിരി, ത്രിവിക്രമന്‍ നമ്പൂതിരി, ജെയ് ഗണേഷ്, നന്ദഗോപന്‍, ഡോ. അര്‍ജുന്‍, ഗൗരി, പ്രശാന്തി ദേവി, സുമ ശങ്കരന്‍ കുട്ടി, ശോഭിത് നാരായണന്‍ തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കള്‍.
Content Highlights: Nethyaramma short film, Ramesh Kumar Koramangalam
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..