Feels Like Ishq
ഫാമിലി മാന് ശേഷം ഹിന്ദിയിൽ ശ്രദ്ധേയ വേഷം കൈകാര്യം ചെയ്യാൻ മലയാള നടൻ നീരജ് മാധവ്. നെറ്റ്ഫ്ലിക്സ് ഒരുക്കുന്ന ഏറ്റവും പുതിയ ആന്തോളജി ചിത്രം 'ഫീല്‍സ് ലൈക് ഇഷ്‌കി'ലൂടെയാണ് നീരജ് വീണ്ടും ബോളിവുഡിലെത്തുന്നത്.
ആറ് പ്രണയ കഥകളുടെ സമാഹാരമാണ് ഈ ആന്തോളജി ചിത്രം. ഇതിൽ നീരജ് മാധവ് കേന്ദ്ര കഥാപാത്രമാവുന്ന ‘ഇന്റര്‍വ്യൂ‘ സംവിധാനം ചെയ്‌തിരിക്കുന്നത് സച്ചിന്‍ കുന്ദല്‍ക്കറാണ്. മുംബൈയില്‍ താമസിക്കുന്ന മലയാളി പശ്‌ചാത്തലമുള്ള കഥാപാത്രത്തെയാണ് ചിത്രത്തില്‍ നീരജ് അവതരിപ്പിക്കുന്നത്.
ആനന്ദി തിവാരി, രുചിർ അരുൺ, താഹിറ കശ്യപ്, ജയദീപ് സർക്കാർ, ദാനിഷ് അസ്ലം എന്നിവരാണ് മറ്റ് ചിത്രങ്ങളുടെ സംവിധായകർ. രോഹിത് സരഫ്, രാധിക മധൻ, ടാനിയ, അമോൽ പരാഷാർ, സിമ്രാൻ ജെഹാനി, കജോൾ ചഗ്, സൻജീത ഭട്ടാചാര്യ, സ്കന്ദ് ഠാക്കൂർ, സബ ആസാദ്, മിഹിൻ അഹുജ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജൂലൈ 23നാണ് ചിത്രത്തിന്റെ റിലീസ്
content highlights : netflix new anthology movie feels like ishq neeraj madhav Radhika Madan
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..