മനുഷ്യരെ കൊന്നുതിന്നുന്ന യുവാവ്; 'മോണ്‍സ്റ്റര്‍ ദ ജെഫ്രി ഡാമര്‍' കഥപറയുമ്പോള്‍


ജെഫ്രി ഡാമറായി ഇവാൻ പീറ്റർ സീരീസിൽ, ജെഫ്രി ഡാമർ കോടതിയിൽ (1992 ലെ ചിത്രം)

ലോക ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധ പരമ്പര കൊലയാളികളില്‍ ഒരാളായിരുന്നു ജെഫ്രി ഡാമര്‍. കാഴ്ചയില്‍ ശാന്തനും സുന്ദരനുമായിരുന്ന അയാള്‍ മുപ്പത്തിയൊന്ന് വയസ്സിനിടെ കൊന്നൊടുക്കിയത് പതിനാറോളം യുവാക്കളെ. ഇയാളുടെ ജീവിതത്തെ ആസ്പദമാക്കി നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്ത സീരീസാണ് ഡാമര്‍- മോണ്‍സ്റ്റര്‍; ദ ജെഫ്രി ഡാമര്‍ സ്റ്റോറി.

റയാന്‍ മുര്‍ഫി, ഇവാന്‍ ബ്രെണ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് സീരീസ് ഒരുക്കിയിരിക്കുന്നത്. ഇവാന്‍ പീറ്ററാണ് ജെഫ്രി ഡാമറായി വേഷമിടുന്നത്. റിച്ചാര്‍ഡ് ജെന്‍കിന്‍സ്, മോളി റിംഗ്‌വാള്‍ഡ്, നീസി നാഷ്, മൈക്കള്‍ ലേണ്‍ഡ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.



അമേരിക്കയിലെ വിസ്‌കോസിനില്‍ 1960 ല്‍ ജനിച്ച ജെഫ്രി 1978 മുതല്‍ 1991 വരെയുള്ള കാലഘട്ടത്തിലാണ് കൊലപാതകങ്ങള്‍ നടത്തുന്നത്. നഗ്നചിത്രങ്ങള്‍ക്കു വേണ്ടി മോഡലായാല്‍ പണം തരാമെന്ന് വാഗ്ദാനം നല്‍കിയാണ് ജെഫ്രി യുവാക്കളെ ആകര്‍ഷിച്ച് തന്റെ ഫ്‌ലാറ്റിലേക്ക് കൊണ്ടുവരുന്നതും അവരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് ശേഷം കൊലപാതകങ്ങള്‍ നടത്തുന്നതും. അതിന് ശേഷം മൃതദേഹങ്ങള്‍ വെട്ടിമുറിച്ച് ഭക്ഷിക്കുകയും ബാക്കിയുള്ള ഭാഗങ്ങള്‍ ഫ്രീസറില്‍ സൂക്ഷികയും ചെയ്തുകൊണ്ടേയിരുന്നു.

1991 ജൂലൈ 22 ട്രേസി എഡ്വേര്‍ഡ് എന്ന യുവാവിനെ ജെഫ്രി ഫ്‌ലാറ്റിലേക്ക് കൊണ്ടുവരുന്നിടത്താണ് സീരീസ് ആരംഭിക്കുന്നത്. മുറിയെത്തിയ ട്രേസി എഡ്വേര്‍ഡിന് അവിടെ തങ്ങി നിന്ന രൂക്ഷമായ ഗന്ധം സഹിക്കാന്‍ സാധിക്കുന്നില്ല. വീടുനിറയെ പെട്ടികളും രാസവസ്തുക്കളും കണ്ണില്‍പ്പെട്ടപ്പോള്‍ തന്നെ എഡ്വേര്‍ഡ് അപകടം തിരിച്ചറിയുന്നു. ഫ്‌ലാറ്റില്‍ നിന്ന് പുറത്ത് പോകണമെന്ന് ആവശ്യപ്പെടുന്ന എഡ്വേര്‍ഡിനെ ജെഫ്രി കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കിടപ്പുമുറിയിലേക്ക് കൊണ്ടു പോകുന്നു. സൈക്കോളജിക്കല്‍ ഹൊറര്‍ ചിത്രം ദ എക്‌സോര്‍സിസ്റ്റ് എഡ്വേര്‍ഡ് തനിക്കൊപ്പമിരുന്ന് കാണണമെന്നായിരുന്നു ജെഫ്രിയുടെ ആവശ്യം. ജീവന്‍ നഷ്ടപ്പെടുമെന്ന് മനസ്സിലായ എഡ്വേര്‍ഡ് എല്ലാം സമ്മതിച്ച് തലയാട്ടിയ ശേഷം ജെഫ്രിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ താല്‍പര്യമുള്ള പോലെ അഭിനയിക്കുന്നു. അതിന് ശേഷം ജെഫ്രിയെ പിടിച്ചു തള്ളി തലയില്‍ അടിച്ച് ഫ്‌ലാറ്റില്‍ നിന്ന് രക്ഷപ്പെട്ട് പോലീസിന്റെ സഹായം അഭ്യര്‍ഥിക്കുന്നു. ജെഫ്രിയുടെ ഫ്‌ലാറ്റില്‍ യുവാവിനൊപ്പം പോലീസ് എത്തിയപ്പോഴാണ് 13 വര്‍ഷങ്ങള്‍ നീണ്ട ജെഫ്രിയുടെ കൊലപാതക പരമ്പരയുടെ ഞെട്ടിപ്പിക്കുന്ന ചുരുളഴിയുന്നത്.

ജെഫ്രിയുടെ ബാല്യകാലത്തേക്കും കൗമാരക്കാലത്തേക്കും സീരീസ് വെളിച്ചം വീശുന്നു. ശാന്ത സ്വഭാവമുള്ള ഒരു പയ്യനില്‍ നിന്ന്‌ അതിക്രൂരമായ കുറ്റവാളി എങ്ങിനെ പിറവിയെടുത്തു എന്നതിലേക്കെല്ലാം കഥ സഞ്ചരിക്കാന്‍ ശ്രമിക്കുന്നുണ്ട്.

Content Highlights: Monster The Jeffrey Dahmer Story Netflix series on serial killer Jeffrey Dahmer, life story


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented