ട്രെയ്‌ലറിലെ രംഗം
മണി ഹെയ്സ്റ്റ് കൊറിയന്‍ പതിപ്പിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. 'മണി ഹെയ്സ്റ്റ്: കൊറിയ - ജോയിന്റ് എക്കണോമി ഏരിയ' എന്നാണ് സീരീസിന്റെ പേര്. കൊറിയന്‍ നടന്‍ യൂ ജി തായ് ആണ് പ്രൊഫസറുടെ വേഷത്തില്‍ എത്തുന്നത്. നെറ്റ്ഫ്ളിക്സിലൂടെ തന്നെയാണ് സീരീസ് പുറത്തിറങ്ങുന്നത്.
കൊറിയയുടെ സാമ്പത്തിക രംഗത്തെ പ്രശ്‌നങ്ങളും അതില്‍ സാധാരണ ജനങ്ങള്‍ അനുഭവിക്കുന്ന പ്രതിസന്ധികളുടെയും പശ്ചാത്തലത്തില്‍ നടക്കുന്ന ഒരു വന്‍കൊള്ളയാണ് പ്രമേയം. സീരീസിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ നേരത്തേ പുറത്ത് വിട്ടിരുന്നു. നെറ്റ്ഫ്ളിക്സിലെ മറ്റൊരു ഹിറ്റ് സീരിസായ സ്‌ക്വിഡ് ഗെയിമിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച പാര്‍ക്ക് ഹേ-സൂവും സീരീസില്‍ വേഷമിടുന്നു
ലോക മൊട്ടാകെ അതിഗംഭീര വിജയം നേടിയ മണി ഹെയ്‌സ്റ്റ് സ്പാനിഷ് സീരീസിസില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് കൊറിയന്‍ പതിപ്പ് ഒരുങ്ങുന്നത്. അല്‍വാരോ മോര്‍ട്ടെ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച സീരീസ് അഞ്ച് സീസണുകളായാണ് പുറത്തിറങ്ങിയത്. സ്‌പെയിനിലെ ആന്റിന എന്ന ടെലിവിഷന്‍ ചാനലിലാണ് മണി ഹെയ്സ്റ്റ് ആദ്യം റിലീസ് ചെയ്തത്. എന്നാല്‍ അത് വേണ്ടത്ര ശ്രദ്ധനേടിയില്ല. പിന്നീട് നെറ്റ്ഫ്‌ലിക്‌സ് ഏറ്റെടുത്ത് ഏതാനും മാറ്റങ്ങള്‍ വരുത്തി പ്രദര്‍ശിപ്പിച്ചതോടെ സീരീസ് ലോകമൊട്ടാകെ തരംഗമായി. രണ്ടു സീസണുകളില്‍ അവസാനിപ്പിക്കാനിരുന്ന സീരീസ് അഞ്ച് സീസണ്‍ വരെ പോയത് പ്രേക്ഷക പ്രീതീ കുത്തനെ ഉയര്‍ന്നത് കൊണ്ടാണ്.
Content Highlights: Money Heist Korean trailer released Money HeiJoint Economic Area, Netflix
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..