മിന്നൽ മുരളിയിൽ നിന്നൊരു രംഗം | Photo: Screengrab youtu.be|INK38yEsM2Y
ടോവിനോ നായകനാവുന്ന സൂപ്പർ ഹീറോ ചിത്രം മിന്നൽ മുരളിയിലെ രംഗം പുറത്തുവിട്ട് അണിയറ പ്രവർത്തകർ. നായകനായ മിന്നൽ മുരളിയിലെ സൂപ്പർ ഹീറോ കഴിവുകൾ വെളിവാക്കുന്ന വീഡിയോ ആണ് പുറത്തെത്തിയിരിക്കുന്നത്. പ്രശസ്ത റെസ്ലർ ഗ്രേറ്റ ഖാലിയും ടോവിനോയും നേർക്കുനേർ വരുന്ന രംഗമാണിത്.
ഇതാദ്യമായാണ് ഖാലി ഒരു മലയാളചിത്രത്തിൽ അഭിനയിക്കുന്നത്. സൂപ്പർ ഹീറോ ടെസ്റ്റിനായി വരുന്ന മിന്നൽ മുരളിയെ പലവിധത്തിൽ പരീക്ഷിക്കുന്ന ഖാലിയാണ് രംഗത്തിലുള്ളത്. മിന്നൽ മുരളി: മേക്കിങ് ഓഫ് എ സൂപ്പർ ഹീറോ എന്ന തലക്കെട്ടോടെ നെറ്റ്ഫ്ളിക്സാണ് യൂട്യൂബിൽ ഈ രംഗം പുറത്തുവിട്ടത്. സംവിധായകൻ ബേസിൽ ജോസഫ് ഇൻസ്റ്റാഗ്രാമിലും ഈ രംഗം പങ്കുവെച്ചിട്ടുണ്ട്.
ഗുരു സോമസുന്ദരമാണ് ചിത്രത്തിൽ വില്ലൻ വേഷത്തിൽ. മാമുക്കോയ, ബിജുക്കുട്ടൻ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ. വീക്കെൻഡ് ബ്ലോക്ക്ബസ്റ്ററിന്റെ ബാനറിൽ സോഫിയ പോൾ നിർമിക്കുന്ന ചിത്രം ഡിസംബർ 24-ന് നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്യും.
Content Highlights: Minnal Murali, Making of a Superhero ft, The Great Khali, Tovino Thomas, Basil Joseph
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..