ചിരിപ്പിച്ചും ചിന്തിപ്പിച്ചും രസിപ്പിച്ചും മീം ബോയ്‌സ്| Review


നന്ദു ശേഖര്‍

Meme Boys

സോണി ലിവ് പുറത്തിറക്കിയ തമിഴ് ഒറിജിനല്‍ വെബ് സീരീസാണ് മീം ബോയ്‌സ്. സാങ്കല്‍പികമായ ഒരു യൂണിവേഴ്‌സിറ്റിയുടെ പശ്ചാത്തലത്തില്‍ ചില വിദ്യാര്‍ഥികളുടെയും യൂണിവേഴ്‌സിറ്റി അധികൃതരുടെയും ഇടയിലുണ്ടാകുന്ന അസ്വാരസ്യങ്ങളിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. അഭിപ്രായ സ്വാതന്ത്ര്യത്തിലേക്കുള്ള അധികാര കേന്ദ്രങ്ങളുടെ കടന്നുകയറ്റങ്ങളെ വളരെ രസകരമായാണ് മീം ബോയ്‌സിലൂടെ സംവിധായകന്‍ അരുണ്‍ കൗശികും ഷോ റണ്ണറായ ഗോകുല്‍ കൃഷ്ണയും അവതരിപ്പിച്ചിരിക്കുന്നത്. കഥ പുരോഗമിക്കുമ്പോള്‍ ഓരോ എപ്പിസോഡുകളിലും കൊണ്ടുവരുന്ന രസകരമായ ട്വിസ്റ്റുകളും നര്‍മ്മരംഗങ്ങളും പ്രേക്ഷകരെ പിടിച്ചിരുത്തുന്നതില്‍ വിജയിച്ചിട്ടുണ്ട്. എട്ട് എപ്പിസോഡുകളാണ് ഈ സോണി ലിവ് ഒറിജിനല്‍ വെബ് സീരീസിനുള്ളത്.

ചെന്നൈയിലെ നിരവധി എഞ്ചിനീയറിംഗ് കോളേജുകളിലൊന്നായ അപൂര്‍വ എന്ന സാങ്കല്‍പിക യൂണിവേഴ്സിറ്റിയുടെ പശ്ചാത്തലത്തിലാണ് മീം ബോയ്സ് സെറ്റ് ചെയ്തിരിക്കുന്നത്. നാല് വിദ്യാര്‍ത്ഥികളുടെ കഥയാണ് സീരീസ് പിന്തുടരുന്നത്. മോഹന്‍ ജ്യോതി ബാബു അഥവാ മോജോ (ആദിത്യ ഭാസ്‌കര്‍), കാര്‍ത്തികേയന്‍ അഥവാ ജംബോ (സിദ്ധാര്‍ത്ഥ് ബാബു), ശ്രീകുമാര്‍ അഥവാ പവര്‍ (ജയന്ത്), ജൂലി (നമൃത). അവര്‍ ഒരുമിച്ച് തുടങ്ങുന്ന ഒരു ഇന്‍സ്റ്റാഗ്രാം പേജില്‍ ട്രോളുകള്‍ ഉണ്ടാക്കി യൂണിവേഴ്‌സിറ്റി അവരുടെ വിദ്യാര്‍ഥികളോട് കാണിക്കുന്ന അനീതികളെ ചോദ്യം ചെയ്യുന്നതാണ് മീം ബോയ്‌സിന്റെ കോര്‍ പ്ലോട്ട്.

സോഷ്യല്‍ മീഡിയയില്‍ അവര്‍ക്ക് ലഭിക്കുന്ന സ്വീകാര്യതയും ജനപ്രീതിയും സ്വേച്ഛാധിപത്യ സ്വഭാവമുള്ള കോളേജ് ഡീനിനെ (ഗുരു സോമസുന്ദരം) പ്രകോപിപ്പിക്കുകയും അവരെ വേട്ടയാടാന്‍ തീരുമാനിക്കുകയും ചെയ്യുന്നു. ട്രോളുകളില്‍ ഡീനിന്റെ പ്രവര്‍ത്തികളെയും നയങ്ങളെയും നര്‍മ്മത്തിലൂടെ ചോദ്യം ചെയ്യുന്നതില്‍ അയാള്‍ അസ്വസ്ഥനാകുന്നു. ഇത് തടയാന്‍ അയാള്‍ പല പദ്ധതികളും ആവിഷ്‌കരിക്കുന്നു. അവരെ കണ്ടെത്തുന്നത് അത്ര വേഗം നടക്കുന്ന ഒന്നല്ലെന്ന് മനസ്സിലാക്കുന്ന ഡീന്‍ ഒടുവില്‍ ഒരു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നു. മീം ബോയ്‌സിനെ കണ്ടെത്താനുള്ള ഡീനിന്റെ ശ്രമങ്ങളും അവരുടെ പ്രതിരോധവുമാണ് മീം ബോയ്‌സ് എന്ന സീരീസിന്റെ ഉള്ളടക്കം.

വളരെ രസകരമായി പറഞ്ഞുപോകുന്ന കഥ വര്‍ത്തമാനകാല രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളെ വരച്ചുകാട്ടുന്നുണ്ട്. അഭിപ്രായ സ്വാതന്ത്ര്യത്തിന് മുകളിലുള്ള അധികാരകേന്ദ്രങ്ങളുടെ കടന്നുകയറ്റവും വിമര്‍ശനങ്ങള്‍ക്ക് അസഹിഷ്ണുതയുമെല്ലാം വളരെ ഭംഗിയായി അവതരിപ്പിക്കാന്‍ സീരീസ് ക്രിയേറ്റര്‍മാരായ രാജീവ് രാജാറാം, ദൃശ്യ ഗൗതം, സംവിധായകനായ അരുണ്‍ കൗശിക്, ഷോ റണ്ണറായ ഗോകുല്‍ കൃഷ്ണ എന്നിവര്‍ക്ക് സാധിച്ചിട്ടുണ്ട് എന്നുള്ളതാണ് മീം ബോയ്‌സിന്റെ ഏറ്റവും വലിയ പ്രത്യേകത.

കൃത്യമായ ഇടവേളകളില്‍ പ്രത്യക്ഷപ്പെടുന്ന രസകരമായ ട്വിസ്റ്റുകളും ടേണുകളും നര്‍മ്മരംഗങ്ങളുമാണ് മീം ബോയ്സിനെ ഒരു പരിധി വരെ പ്രേക്ഷകരെ പിടിച്ചിരുത്തുന്നത്. ത്രില്ലടിപ്പിക്കുന്ന ചില സീനുകളെ വളരെ രസകരമായി അവതരിപ്പിച്ച് പ്രേക്ഷകരിലേക്ക് കഥാപാത്രങ്ങളുടെ വികാരങ്ങളെ എത്തിക്കുന്നതും സംവിധായകന്‍ മികച്ച രീതിയില്‍ അവതരിപ്പിച്ചിട്ടുണ്ട്.

അഭിനേതാക്കളുടെ മികച്ച പ്രകടനവും എടുത്തുപറയേണ്ടതാണ്. ?ഗുരു സോമസസുന്ദരം, ബദവാ ഗോപി, സിദ്ധാര്‍ഥ് ബാബു, ആദിത്യ ഭാസ്‌കര്‍, ജയന്ത്, നമൃത, നിഖില്‍ നായര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഓരോരുത്തരും കഥാപാത്രങ്ങള്‍ക്ക് അനുസൃതമായി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ജ?ഗദീഷ് സുന്ദരമൂര്‍ത്തിയാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ഗോപാല്‍ റാവു ആണ് സീരീസിന് സംഗീതം നല്‍കിയിരിക്കുന്നത്. തമിഴിന് പുറമെ മലയാളം, തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷകളില്‍ മീം ബോയ്‌സ് സോണി ലിവില്‍ ലഭ്യമാക്കിയിട്ടുണ്ട്.

Content Highlights: Meme boys Review, guru somasundaram, Arun Koushik, Rajiv Rajaram, Drishya, Gokul Krishna

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
dr mk muneer

1 min

ലിംഗസമത്വമെങ്കില്‍ ആണ്‍കുട്ടിയുമായി പുരുഷന്‍ ബന്ധപ്പെട്ടാല്‍ പോക്‌സോ എടുക്കുന്നതെന്തിന്- M.K. മുനീർ

Aug 18, 2022


11:39

ആണോ പെണ്ണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹം; കേരളത്തിന് പുറത്തെ ഓപ്പറേഷന്‍ | ദേവസ്യ സ്പീക്കിങ്

Aug 4, 2022


06:18

നിവേദ്യം കള്ള്, നേര്‍ച്ചയായി കിട്ടിയത് 101 കുപ്പി ഓള്‍ഡ് മങ്ക് റം; കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രം

Mar 26, 2022

Most Commented