ടീസറിൽ നിന്ന്
ഉയരെയ്ക്ക് ശേഷം മനു അശോകനും ടൊവിനോയും ഒന്നിക്കുന്ന പുതിയ ചിത്രം കാണെ കാണെയുടെ ടീസർ പുറത്തിറങ്ങി. ചിത്രം സോണി ലിവ് എന്ന ഒടിടി പ്ലാറ്റ് ഫോമിലൂടെ സെപ്റ്റംബർ 17നു റിലീസ് ചെയ്യും. ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ബോബി സഞ്ജയ് ആണ്. ഉയരെയ്ക്ക് ശേഷം ഈ ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. മായാനദിയ്ക്ക് ശേഷം ടോവിനോയും ഐശ്വര്യ ലക്ഷ്മിയും വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണിത്.
ഡ്രീംകാച്ചർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ടി ആർ ഷംസുദ്ധീൻ ആണ് നിർമാണം. സുരാജ് വെഞ്ഞാറമൂട്, ശ്രുതി രാമചന്ദ്രൻ, പ്രേം പ്രകാശ്, റോണി ഡേവിഡ് രാജ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്.
ആൽബി ആന്റണി ഛായാഗ്രഹണം നിർവഹിക്കുന്ന കാണെക്കാണെയുടെ എഡിറ്റർ അഭിലാഷ് ബാലചന്ദ്രനാണ്. വിനായക് ശശികുമാറിന്റെ വരികൾക്ക് രഞ്ജിൻ രാജ് ആണ് സംഗീതം നൽകുന്നത്.
Content Highlights : Manu Ashokan Tovino Aishwarya Lakshmi Bobby Sanjay Kaane Kaane Movie Teaser ott Release
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..