ദാമ്പത്യത്തിന്റെ വിജയരഹസ്യമെന്ത്?; സിനിമയോട് കിടപിടിക്കുന്ന മേക്കിങ്ങുമായി കിടിലൻ ഹ്രസ്വചിത്രം


1 min read
Read later
Print
Share

ഒരു ഹ്രസ്വചിത്രത്തിന് ലഭിക്കുന്നതിനെക്കാൾ വലിയ അം​ഗീകാരമാണ് മം​ഗളം ഭവന്തുവിന് ഇതിനോടകം ലഭിച്ചിരിക്കുന്നത്. 

മം​ഗളം ഭവന്തു ഹ്രസ്വചിത്രത്തിൽ നിന്ന് | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്

സിനിമയിലും ഹ്രസ്വചിത്രങ്ങളിലും ചിരി ഉത്പാദിപ്പിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. നടന്റെയോ നടിയുടെയോ കഴിവിനപ്പുറം സംവിധായകന്റെ സമീപനവും ക്യാമറയുടെ വീക്ഷണവുമെല്ലാം ചേർന്നാണ് ചിരി പടർത്തുന്നത്. അത്തരത്തിൽ പ്രേക്ഷകന് വേണ്ടതെല്ലാം ഒരുകുടക്കീഴിൽ നൽകുന്ന ഹ്രസ്വചിത്രമാണ് മം​ഗളം ഭവന്തു. കാസ്റ്റിംഗും അഭിനേതാക്കളുടെ പെർഫോമൻസും പ്രേക്ഷകരെ കൃത്യമായി എന്റർടെയിൻ ചെയ്യാനും എൻഗേജ് ചെയ്യിക്കാനും സാധിക്കുംവിധം ഇഴചേർത്തെടുത്ത നർമ്മരംഗങ്ങളുമാണ് ഷോട് ഫിലീമിലുള്ളത്.

പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ, അജു വർഗീസ്, സൈജു കുറുപ്പ് തുടങ്ങിയ മലയാളത്തിലെ മുൻനിര താരങ്ങളും ഇ4 എന്റർടൈൻമെന്റ് തുടങ്ങിയ പ്രൊഡക്ഷൻ ഹൗസും ഒക്കെ ചേർന്ന് റിലീസ് ചെയ്ത മലയാളം ഷോർട് ഫിലിമാണ് മംഗളം ഭവന്തു. ഒരു ഹ്രസ്വചിത്രത്തിന് ലഭിക്കുന്നതിനെക്കാൾ വലിയ അം​ഗീകാരമാണ് മം​ഗളം ഭവന്തുവിന് ഇതിനോടകം ലഭിച്ചിരിക്കുന്നത്.

സിനിമയോട് കിടപിടിക്കുന്ന മേക്കിങ്ങും പെർഫോമൻസ്, ചിരിപ്പിച്ച് കയ്യടിപ്പിക്കുന്ന ക്ലൈമാക്സ്, കാലിക പ്രസക്തി ഉള്ള വിഷയം തുടങ്ങിയവയാണ് ചിത്രത്തിന്റെ സവിശേഷത. 10G മീഡിയയിലൂടെ റിലീസ് ചെയ്ത ചിത്രം ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാണ്

ആർബർട്ട് ഷാജുവാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ആൻസി, ആൽബർട്ട് ഷാജു, ഡാൻ പോൾ, പ്രിയങ്ക ആർ വി നായർ, ഐശ്വര്യ പിവി, വിവിൻ വിനോദ്, വിജീഷ് വിജയൻ, കലേഷ് നായർ, ദീപക് മണി എന്നിവരാണ് പ്രധാന അഭിനയതാക്കൾ. ബേസിൽ ബേബി റിസ്വാൻ മുസ്തഫ അരുൺ നെഹ്രു എന്നിവർ ചേർന്ന് നിർമിച്ച ചിത്രത്തിന്റെ സഹ നിർമ്മാതാക്കൾ അർജുൻ ബൈജു, ക്രിസ്റ്റഫർ, ആൽബ ബേസിൽ എന്നിവരാണ്.

സിനിമാറ്റോ​ഗ്രഫി -ജിമ്മി ഡാനി. പശ്ചാത്തല സം​ഗീതം -ലാൽ കൃഷ്ണ. ചീഫ് അസോസിയേറ്റ് ഡയറക്ടർ -ധന്യ വിമൽ. ക്രിയേറ്റീവ് ഡയറക്ടർ -ശരത് ജിനരാജ്. അസോസിയേറ്റ് ഡയറക്ടേഴ്സ്- ദീപക്, ജൂഡ് പ്രിൻസ്, അസിസ്റ്റന്റ് ഡയറക്ടേഴ്സ് -വിവിൻ വിനോദ്, കലേഷ് ജി നായർ, ശ്രീരാജ് ആർ. സൗണ്ട് ഡിസൈൻ -ജൂ‍‍‍ഡ് ആർ. റെക്കോർഡിം​ഗ് എഞ്ചിനിയർ സുബൈർ സിപി (വിസ്മയ മാക്സ്) പി ആർ ഓ -മഞ്ജു ഗോപിനാഥ്.

Content Highlights: mangalam bhavanthu, new malayalam short film

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Fahadh Faasil

2 min

പാച്ചുവും അത്ഭുതവിളക്കും ഓ.ടി.ടിയിലേക്ക്, ഈ മാസം ആമസോൺ പ്രൈമിലെത്തും

May 23, 2023


Anurag Engineering works

'ഇതൊരു ഇന്‍ട്രോവേര്‍ട്ട് പ്രേമാണപ്പാ', കാസര്‍കോടന്‍ പ്രണയകഥയുമായി സൂപ്പർ ശരണ്യയിലെ 'അജിത് മേനോന്‍'

Aug 20, 2022


KGF 2

1 min

സ്വർണവേട്ട തുടർന്ന് കെ.ജി.എഫ് 2; ഒ.ടി.ടി അവകാശം വിറ്റുപോയത് റെക്കോർഡ് തുകയ്ക്ക്

May 5, 2022

Most Commented