മല്ലൻ മുക്കിന്റെ പോസ്റ്റർ
ഫാന്റസിയും മിസ്റ്ററിയും ചേർന്ന മല്ലൻ മുക്ക് എന്ന വെബ് സീരീസ് റിലീസ് ആയി. k2-141ബി എന്ന ഹെൽ പ്ലാനറ്റിൽ നിന്നും വന്ന ഉൽക്കയും അതുമൂലമുണ്ടാകുന്ന നരകതുല്യരായ അപകടകാരികളായ മനുഷ്യരുടെയും കഥയാണ് സീരീസ് പറയുന്നത്.
ഭീതിനിറയ്ക്കുന്ന രംഗങ്ങളാൽ സമ്പന്നമാണ് മല്ലൻമുക്ക്. മികച്ച ശബ്ദമിശ്രണം, എഡിറ്റിംഗ്, മേക്കിങ് എന്നിവയാണ് സീരീസിനെ ശ്രദ്ധേയമാക്കുന്നത്. നവാഗതരായ അക്കി & അക്കാര ആണ് വെബ് സീരീസ് സംവിധാനം ചെയ്തിരിക്കുന്നത്. കിടിലം എന്റർടൈൻമെന്റ്സിന്റെ ബാനറിൽ രാജേഷ് അന്തിക്കാടൻ ആണ് നിർമ്മിച്ചിരിക്കുന്നത്.
പ്രിൻസ് ഫ്രാൻസിസ് ആണ് ഛായാഗ്രഹണം. സംഗീതം എമിൽ കാർട്ടണും എഡിറ്റിംഗ് അതുൽ രാജൻ നിർവഹിച്ചിരിക്കുന്നു.. ഡി ഐ രഞ്ജിത്ത് സുരേന്ദ്രൻ.
മലയാള വെബ്സീരീസുകളിൽ ഇതാദ്യമായാണ് ഇത്തരമൊരാശയം. പി ആർ ഓ: എം കെ ഷെജിൻ ആലപ്പുഴ.
Content Highlights: Mallan Mukk, Malayalam Web Series, Stone From Hell
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..