ന്യൂ നോർമലിൽ നിന്നൊരു രംഗം | ഫോട്ടോ: youtu.be/7_VGS7lGF64
രണ്ട് പെൺകുട്ടികൾ സ്വന്തം അസ്തിത്വം തിരിച്ചറിയാനും നിലപാടുകൾ ജീവിച്ച് കാണിക്കാനും നടത്തുന്ന ശ്രമങ്ങളെ അടിസ്ഥാനമാക്കി മോനിഷ മോഹൻ മേനോൻ സംവിധാനം ചെയ്ത 'ന്യൂ നോർമൽ' എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. രണ്ടുപേരുടെ സ്നേഹമാണ് വളരെ ലളിതമായി സംവിധായിക തന്റെ ആദ്യ ഹ്രസ്വ ചിത്രത്തിലൂടെ വരച്ചിടുന്നത്.
മനുഷ്യർ തമ്മിലാണ് സ്നേഹം സംഭവിക്കുന്നത്. അതിൽ ആൺ- പെൺ വേർതിരിവ് ആവശ്യമില്ല എന്നുകൂടി പറഞ്ഞുവെക്കുന്നു സംവിധായിക. ആണിനും പെണ്ണിനും ഇടയിൽ സ്നേഹവും, ഇണക്കവും, പിണക്കവും സംഭവിക്കാമെങ്കില്‍ അത് പെൺകുട്ടികൾക്ക് ഇടയിലും സംഭവിക്കാം എന്ന് മനോഹരമായി കാണിച്ചു തരുന്നുണ്ട് ഈ ചിത്രം. അസാധാരണമായ ഒന്നായല്ല, മറിച്ച് എല്ലാത്തിനെയും പോലെ 'സാധാരണമായ' ഒന്ന് മാത്രമാണ് പെൺകുട്ടികൾക്കിടയിലെ പ്രണയം എന്ന് അടിവരയിടുകയാണ് ഈ ചിത്രം.
കയ്യടക്കമുള്ള പ്രകടനങ്ങളും മനോഹരമായ വിഷ്വലുകളും ഈ ഹ്രസ്വചിത്രത്തെ മനോഹരമായ കാഴ്ചയാക്കുന്നു. നല്ല പാട്ടുകളുടെ അകമ്പടിയോടെ, മിതമായ ഡയലോഗുകളിലൂടെയും, മോണോലോഗുകളിലൂടെയും രണ്ട് പെൺകുട്ടികളുടെ പ്രണയത്തിന്റെ ആഴം അടയാളപ്പെടുത്താൻ ന്യൂ നോർമലിന് കഴിയുന്നുണ്ട്.
അനഘ, സ്വിയ എന്നിവരാണ് മുഖ്യവേഷങ്ങളിൽ. ജിതിൻ സ്റ്റാൻസിലാവോസ് ആണ് ഛായാഗ്രഹണം. വിനു ഉദയ് സംഗീത സംവിധാനവും മഹേഷ് ഭുവനേന്ദ് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. വിനായക് ശശികുമാറാണ് ഗാനരചന. വിമൽ ടി.കെ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.
Content Highlights: malayalam short film, new normal, monisha mohan menon
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..