'രജിത് കുമാറുമായുള്ള വിവാഹം'; മറുപടി പറഞ്ഞ് മടുത്തുവെന്ന് കൃഷ്ണപ്രഭ


ഫോട്ടോ ഹിറ്റായത് മുതൽ കൃഷ്ണ പ്രഭയ്ക്ക് ഇരിക്കപ്പൊറുതിയില്ല. നൂറു കണക്കിന് കോളുകളും സന്ദേശങ്ങളുമാണ് തേടിയെത്തിയത്.

രജിത് കുമാറിന്റെയും കൃഷ്ണപ്രഭയുടെയും വൈറലായ ചിത്രം | Screengrab: www.youtube.com|Krishna Praba

രണ്ട് ദിവസങ്ങൾക്ക് മുൻപ് ഒരു ചിത്രം സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. നടി കൃഷ്ണ പ്രഭയും ബോ​ഗ് ബോസ് താരവും അധ്യാപകനുമായ രജിത് കുമാറും വധൂവരന്മാരുടെ വേഷത്തിൽ നിൽക്കുന്ന ഒരു ചിത്രമായിരുന്നു അന്ന്. തൊട്ടുപിന്നാലെ ര‍ജിത്കുമാറും കൃഷ്ണപ്രഭയും വിവാഹിതരായെന്ന അഭ്യൂഹങ്ങളും പൊട്ടിപ്പുറപ്പെട്ടു. ഇതിലെ സത്യാവസ്ഥ തുറന്ന് പറയുകയാണ് നടി. തന്റെ യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് കൃഷ്ണപ്രഭ വിശദീകരണവുമായി രം​ഗത്ത് വന്നത്.

ഫോട്ടോ ഹിറ്റായത് മുതൽ കൃഷ്ണ പ്രഭയ്ക്ക് ഇരിക്കപ്പൊറുതിയില്ല. നൂറു കണക്കിന് കോളുകളും സന്ദേശങ്ങളുമാണ് തേടിയെത്തിയത്. ഒരു സീരിയലിന്റെ പ്രമോഷന് വേണ്ടി പകർത്തിയതായിരുന്നു ചിത്രമെന്ന് പറയുകയാണ് കൃഷ്ണപ്രഭ.

ഒരു പ്രൊമോഷൻ തന്ത്രം തന്നെയായിരുന്നു. നിങ്ങളെ കുറച്ച് നേരമെങ്കിലും തെറ്റിദ്ധരിപ്പിച്ചതിൽ ഞാൻ ക്ഷമ ചോദിക്കുന്നു. പരിപാടിയുടെ അണിയറക്കാർ ഇത്തരമൊരു കാര്യം ഇരുവരെയും തുടക്കത്തിലേ അറിയിച്ചിട്ടുണ്ടായിരുന്നു.

ഫോട്ടോ വെെറലായപ്പോൾ നടൻ രമേഷ് പിഷാരടി തന്നെ വിളിച്ച് പരിഭവം പറഞ്ഞുവെന്നും കൃഷ്ണ പ്രഭ പറയുന്നു.നിങ്ങൾക്ക് വേണ്ടപ്പെട്ടവർ ആണെന്നാണ് വിചാരിച്ചത്. ഒരു വാക്കു പറയാമായിരുന്നു. കല്യാണ ആൽബത്തിൽ നിന്നും നിങ്ങളുടെ ചിത്രം എടുത്തു മാറ്റുന്നുവെന്ന് പിഷാരടി പറഞ്ഞു- അത് കേട്ടപ്പോൾ എന്റെ കണ്ണു നിറഞ്ഞുപോയി. പിന്നീട് ഞാൻ തിരിച്ച് വിളിച്ച് പിഷാരടിയെ സത്യം ബോധ്യപ്പെടുത്തുകയായിരുന്നു.

Content Highlights: Krishna Prabha actress opens about her viral wedding picture Big Boss Fame Ranjith Kumar

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section
Most Commented