'കൊന്നപ്പൂക്കളും മാമ്പഴവും' തീയേറ്റർ പ്ലേയിൽ റിലീസായി


വിദ്യാർത്ഥികൾക്ക് നഷ്ടപ്പെട്ടു പോകുന്ന അവധിക്കാലമാണ് കൊന്നപ്പൂക്കളും മാമ്പഴവും എന്ന ചിത്രത്തിന്റെ പ്രമേയം

Poster

കുട്ടികളുടെ അവധിക്കാലം പ്രമേയമായ 'കൊന്നപ്പൂക്കളും മാമ്പഴവും' എന്ന ചിത്രം തീയേറ്റർ പ്ലേ ഓടിടി പ്ലാറ്റ്ഫോമിൽ പ്രദർശനത്തിനെത്തി. മൾട്ടിപ്പിൾ സ്ട്രീമിംഗ് സാധ്യത പരീക്ഷിക്കുന്ന ഈ ചിത്രം ജൂലൈ 16നാണ് റിലീസ് ചെയ്തത്. നിരവധി ദേശീയ അന്തർദേശീയ ചലചിത്ര മേളകളിൽ ചിത്രം ഇതിനോടകം പ്രദർശിപ്പിച്ചിട്ടുണ്ട്.

വിദ്യാർത്ഥികൾക്ക് നഷ്ടപ്പെട്ടു പോകുന്ന അവധിക്കാലമാണ് കൊന്നപ്പൂക്കളും മാമ്പഴവും എന്ന ചിത്രത്തിന്റെയ പ്രമേയം. തിരുവനന്തപുരത്ത് നടന്ന കുട്ടികളുടെ അന്തരാഷ്ട ചലചിത്ര മേളയിൽ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.

വില്ലേജ് ടാക്കീസിന്റെ ബാനറിൽ നീന ബി നിർമ്മിച്ച ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും അഭിലാഷ് എസ് കൈകാര്യം ചെയ്യുന്നത്. ടോപ്പ് സിങറിലൂടെ ശ്രദ്ധേയനായ ജെയ്ഡൻ ഫിലിപ്പാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മാസ്റ്റർ ജയ്ഡൻ, മാസ്റ്റർ ശ്രീദർശ്, മാസ്റ്റർ സൻജയ്, മാസ്റ്റർ അഹ്റോൺ, ഹരിലാൽ, സതീഷ്, സാംജി എന്നിവർ പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്നത്. ആദർശ് കുര്യൻ ഛായാഗ്രഹണം നിർവ്വഹിച്ച ഈ സിനിമയുടെ പശ്ചാത്തല സംഗീതം ഷാരൂൺ സലീമും ഗാനരചന സനിൽ മാവേലിയും നിർവ്വഹിക്കുന്നു.ശബ്ദ മിശ്രണം ഗണേഷ് മാരാർ,പ്രൊഡക്ഷൻ കൺട്രോളർ രാജേഷ്‌ കുര്യനാട്. വാർത്ത പ്രചരണം: പി.ശിവപ്രസാദ്.

Content Highlights: konnapookalum mambazhavum movie released on thetaer OTT paltform, children's movie

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


pinarayi vijayan

3 min

ജീവിതത്തില്‍ ശുദ്ധി പുലര്‍ത്തിയാല്‍ തലകുനിക്കേണ്ടി വരില്ല, ഒരു ഉള്‍ക്കിടിലവുമില്ല- മുഖ്യമന്ത്രി 

Jul 4, 2022

Most Commented