കോമരം എന്ന ചിത്രത്തിൽ അർച്ചന പദ്മിനി | ഫോട്ടോ: സ്ക്രീൻഗ്രാബ്
കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിലെ ഏറ്റവും വലിയ ചടങ്ങാണ് കൊടുങ്ങല്ലൂർ ഭരണി കാവു തീണ്ടൽ. ഈ ചടങ്ങിന്റെ പശ്ചാത്തലത്തിൽ ഭരത് ബാല ഒരുക്കിയ ചിത്രമാണ് കോമരം- ദ റേജ് ഓഫ് റെഡ്. കൊടുങ്ങല്ലൂർ ഭരണിക്ക് കാവു തീണ്ടുന്ന കോമരമായ പെൺകുട്ടിയിലൂടെയാണ് കഥ വികസിക്കുന്നത്. ഏഴു മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം. 1000 സ്റ്റോറീസ് ഓഫ് ഇന്ത്യ എന്ന ഹാഷ്ടാഗിലാണ് ചിത്രമെത്തിയിരിക്കുന്നത്. വിര്‍ച്വല്‍ ഭാരത് എന്ന യു ട്യൂബ് ചാനലില്‍ ഈ ചിത്രം കാണാം.
അർച്ചന പദ്മിനിയാണ് കോമരമായി എത്തുന്നത്. ഈ കഥാപാത്രത്തിന് പേരില്ല എന്നതാണ് എടുത്തുപറയേണ്ട വസ്തുത. സിന്ധു നാരായണൻ, രാഹുൽ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശ്രുതി നമ്പൂതിരിയാണ് തിരക്കഥയും സംവിധാനവും. സുദീപ് എളമൺ ഛായാഗ്രഹണവും ക്രിസ്റ്റി സെബാസ്റ്റ്യൻ എഡിറ്റിങ്ങും നിർവഹിക്കുന്നു. സുദീപ് പാലനാട് സംഗീതവും സൗണ്ട് ഡിസൈനും നിർവഹിച്ചിരിക്കുന്നു. ഭദ്ര രജിനാണ് ആലാപനം.
ലൈനെറ്റ് ഡിമെല്ലോ ആണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. സ്റ്റുഡിയോ വിർച്വൽ ഭാരത് നിർമിച്ച ചിത്രം നിർമ്മാതാക്കളുടെ ഡിജിറ്റൽ പ്ലാറ്റ്‌ഫോം അക്കൗണ്ടുകളിൽ മാർച്ച് 23-ന് അർധരാത്രി ചിത്രം ചെയ്തു. 23-നു തന്നെയാണ് ഇത്തവണത്തെ കൊടുങ്ങല്ലൂർ കാവുതീണ്ടൽ ചടങ്ങ് നടക്കുന്നതും.
ശക്തിയെ അതിന്‍റെ ഏറ്റവും രൗദ്രതയിൽ കാണുവാൻ സാധിക്കുന്ന ഈ സമയം ക്ഷേത്രത്തിലെത്തുക എന്നതും ഇവിടുത്തെ ചടങ്ങുകളിൽ പങ്കെടുക്കുക എന്നതും അനുഗ്രഹമായാണ് വിശ്വാസികൾ കരുതുന്നത്. കുംഭമാസത്തിലെ ഭരണി നാളിൽ തുടങ്ങി മീനത്തിലെ ഭരണി വരെ നീണ്ടു നിൽക്കുന്നതാണ് കൊടുങ്ങല്ലൂർ ഭരണി. ഇതിൽത്തന്നെ മീനത്തിലെ തിരുവോണം മുതൽ അശ്വതി വരെയാണ് പ്രധാന ചടങ്ങുകൾ നടക്കുന്നത്.
Content Highlights: komaram short movie produced by bharatbala, archana padmini
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..