'കേരളാ ക്രൈം ഫയൽസ് ' വെബ് സീരീസിൽ അജു വർഗീസ് | ഫോട്ടോ: സ്ക്രീൻഗ്രാബ്
ഡിസ്നി + ഹോട്ട്‌സ്റ്റാറിന്റെ മലയാളം വെബ് സീരീസ്, "കേരളാ ക്രൈം ഫയൽസ് - ഷിജു, പാറയിൽ വീട്, നീണ്ടകര" യുടെ ട്രൈലർ പ്രേക്ഷകർക്ക് മുന്നിലെത്തി. ജൂൺ 23 നു ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിൽ സ്ട്രീമിങ് ആരംഭിക്കുന്ന സീരീസിൽ അജു വർഗീസ്, ലാൽ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറാണ് ' കേരള ക്രൈം ഫയൽസ് - ഷിജു പാറയിൽ വീട് നീണ്ടകര '
ബിഗ് ബോസ് ഹൗസിൽ നടന്ന ഗംഭീരമായ ചടങ്ങിൽ അജു വർഗീസിനും ലാലിനും ഒപ്പം സൂപ്പർ താരം മോഹൻലാലാണ് ട്രൈലർ അനാവരണം ചെയ്തത്. ജൂൺ, മധുരം എന്നി ചിത്രങ്ങളൊരുക്കിയ അഹ്മദ് കബീർ ആണ് ' കേരള ക്രൈം ഫയൽസ് - ഷിജു പാറയിൽ വീട് നീണ്ടകര ' സംവിധാനം ചെയ്യുന്നത്. ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസിന്റെ ബാനറിൽ രാഹുൽ റിജി നായരാണ് വെബ്സീരീസ് നിർമ്മിച്ചിരിക്കുന്നത്. ജൂൺ 23 ന് കേരള ക്രൈം ഫയൽസ് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിക്കും
ഒരു ലൈംഗിക തൊഴിലാളിയുടെ കൊലപാതകം അന്വേഷിക്കാനെത്തുന്ന പോലീസുകാരായാണ് അജുവും ലാലുമെത്തുന്നത്. കാഴ്ചക്കാരെ അന്വേഷണാത്മക പോലീസ് നടപടിക്രമങ്ങളുടെ ലോകത്തേക്ക് എത്തിക്കുന്ന കേരള ക്രൈം ഫയൽസ് മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ബംഗാളി, മറാത്തി എന്നിവയുൾപ്പെടെയുള്ള ഭാഷകളിൽ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിൽ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു.
മികച്ച പ്രൊഡക്ഷൻ ക്വാളിറ്റിയും അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടിയ ഒർജിനൽ വെബ് സീരിസുകളോട് കിടപിടിക്കുന്ന തരത്തിലെ അവതരണവും ' കേരള ക്രൈം ഫയൽസ് - ഷിജു, പാറയിൽ വീട്, നീണ്ടകര 'യെ വ്യത്യസ്തമാക്കും എന്നാണ് അണിയറക്കാർ പറയുന്നത്.
Content Highlights: kerala crime files web series trailer, aju varghese and lal
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..