കോന്‍ബനേഗാ ക്രോര്‍പതി ഓഡീഷന്‍ ആദ്യമായി ഡിജിറ്റലായി നടത്താന്‍ ഒരുങ്ങി നിര്‍മാതാക്കള്‍


1 min read
Read later
Print
Share

ആദ്യമായിട്ടാണ് സ്‌ക്രീനിങ്ങ് ഉള്‍പ്പെടെ ഓഡിഷന്റെ മുഴുവന്‍ നടപടികളും ഓണ്‍ലൈനായി നടത്തുന്നത്

കൊറോണ വൈറസ് സാഹചര്യം കണക്കിലെടുത്ത് ഗെയിം ഷോ കോന്‍ബനേഗാ ക്രോര്‍പതിയുടെ ഓഡിഷനുകള്‍ ഓണ്‍ലൈന്‍ നടത്തുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു. ആദ്യമായിട്ടാണ് സ്‌ക്രീനിങ്ങ് ഉള്‍പ്പെടെ ഓഡിഷന്റെ മുഴുവന്‍ നടപടികളും ഓണ്‍ലൈനായി നടത്തുന്നത്.

മേയ് 10-നാണ് കെ.ബി.സിയുടെ 12-ാം സീസണിന് വേണ്ടി അപേക്ഷകള്‍ ക്ഷണിക്കുന്നുവെന്ന് അവതാരകനായ ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന്‍ അറിയിച്ചത്. ഇതിന്റെ ഭാഗമായി ആദ്യ ചോദ്യവും അന്ന് ചോദിച്ചിരുന്നു. ഓണ്‍ലൈനായി നടത്തുന്നുവെന്നത് പരിപാടിയുടെ ബിസിനസ് ഹെഡ്ഡായ അമിത് റൈസിന്‍ഗാനിയും ശരി വെച്ചിട്ടുണ്ട്.

സോണി ലൈവ് വഴിയാവും ഇത് നടത്തുക. ആദ്യ ഘട്ടത്തില്‍ ഒരു ജി.കെ. ടെസ്റ്റും ഒരു വീഡിയോ സബ്മിഷനുമാണ് ഉള്ളത്. അതിന് ശേഷം അഭിമുഖം വീഡിയോ കാളിലൂടെ നടത്തുമെന്നും പരിപാടിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

പ്രോമോ ഉള്‍പ്പെടെ കെ.ബി.സിയുമായി ബന്ധപ്പെട്ട ചിത്രീകരണം മുഴുവനും അമിതാഭ് ബച്ചന്‍ വീട്ടില്‍ നിന്ന് തന്നെയാണ് ചെയ്യുന്നതെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു.

Content Highlights: KBC 12 auditions to be held online for the first time

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Thinkalazhcha Nishchayam movie

3 min

തിങ്കളാഴ്ച നിശ്ചയം, നല്ല 'ഉസാറ്' പടം | Review

Oct 30, 2021


1001 nunakal

ഒരു അസാധാരണ ​ഗെയിം, രഹസ്യങ്ങൾ പുറത്തുവരുന്ന ഒരു രാത്രി; 1001 നുണകളെത്തുന്നു സോണി ലിവിലൂടെ

Aug 8, 2023


Darlings Netflix, Laal Singh Chaddha, raksha bandhan, darlings Review Alia Bhatt

3 min

തിയേറ്റര്‍ അര്‍ഹിക്കുന്ന സിനിമ, 'ഡാര്‍ലിങ്‌സ്‌' ബോളിവുഡിനെ കൈപിടിച്ചുയര്‍ത്തിയേനേ

Aug 15, 2022

Most Commented