മലയാള സിനിമക്ക് പുതിയൊരു ഓ.ടി.ടി. പ്ലാറ്റ്‌ഫോം ജയ് ഹോ


നിര്‍മ്മാതാവ് ജീവന്‍ നാസര്‍, തിരക്കഥാകൃത്ത് നിഷാദ് കോയ ,സജിത്കൃഷ്ണാ, വിജി ചെറിയാന്‍, അരുണ്‍ ഗോപിനാഥ്എന്നിവരാണ് ഈ പ്രസ്ഥാനത്തിന്റെ ചുക്കാന്‍ പിടിക്കുന്നത്.

OTT

പ്രേക്ഷകരുടെ ദൃശ്യ വിരുന്നിന്റെ ഗതി അടിമുടി മാറി വരുന്ന സാഹചര്യത്തില്‍ പുതിയൊരു ഓ.ടി.ടി. പ്ലാറ്റ്‌ഫോം ആരംഭിക്കുന്നു. ജയ് ഹോ എന്ന പേരില്‍ ആരംഭിക്കുന്ന ഈ ദൃശ്യമാധ്യമ പ്രസ്ഥാനത്തിന്റെ ഉദ്ഘാടനം ഈ ജൂലായ് മാസം പതിനഞ്ചാം തീയതി വ്യാഴാഴ്ച്ച കൊച്ചിയില്‍ നടക്കുന്നു. കേരളത്തിലും വിദേശത്തുമുള്ള സിനിമാ പ്രവര്‍ത്തകരും ബിസിനസ്സ് കാരുമായ മലയാളികളാണ് ഈ കമ്പനിയുടെ പിന്നിലുള്ളത്.

നിര്‍മ്മാതാവ് ജീവന്‍ നാസര്‍, തിരക്കഥാകൃത്ത് നിഷാദ് കോയ, സജിത്കൃഷ്ണാ, വിജി ചെറിയാന്‍, അരുണ്‍ ഗോപിനാഥ്എന്നിവരാണ് ഈ പ്രസ്ഥാനത്തിന്റെ ചുക്കാന്‍ പിടിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ഈ കമ്പനി അതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടത്തിപ്പോന്നിരുന്നു.

ഫീച്ചര്‍ ഫിലുമുകള്‍, വെബ് സീരിയലുകള്‍, ഷോര്‍ട്ട് ഫിലിമുകള്‍, മറ്റു കലാസൃഷ്ടികള്‍ തുടങ്ങിയവയൊക്കെ നിര്‍മ്മിക്കുക അത് പ്രേക്ഷകരുടെ മുന്നിലെത്തിക്കുക എന്നതാണ് ജയ് ഹോഎന്ന ഈ പ്ലാറ്റ്‌ഫോമിലൂടെ നടപ്പിലാക്കാന്‍ ശ്രമിക്കുന്നതെന്ന് ജീവന്‍ നാസര്‍ വ്യക്തമാക്കി.
നിരവധി കലാകാരന്മാര്‍ക്ക് അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കുവാനുള്ള ഒരു വേദിയായിരിക്കുമിതെന്ന് അവര്‍ പറഞ്ഞു.

Content Highlights: jai ho ott platform for Malayalam Cinema

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


pinarayi and saji cheriyan

1 min

അപ്രതീക്ഷിത വിവാദം; മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി വിളിപ്പിച്ചു, തിരക്കിട്ട ചര്‍ച്ചകള്‍

Jul 5, 2022


nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022

Most Commented