ഇനി ഉത്തരം സിനിമയുടെ പോസ്റ്റർ | ഫോട്ടോ: സ്പെഷ്യൽ അറേഞ്ച്മെന്റ്
ഓ.ടി.ടിയിൽ ഗംഭീര പ്രേക്ഷകപ്രതികരണം നേടി അപർണാ ബാലമുരളിയുടെ ഇനി ഉത്തരം. ZEE5 ലാണ് മലയാളം മിസ്റ്ററി ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രം ഓ.ടി.ടി റിലീസ് ചെയ്തത്. റിലീസ് ചെയ്ത് 48 മണിക്കൂറുകൾക്കുള്ളിൽ പത്തു മില്യൺ സ്ട്രീമിംഗ് മിനുറ്റ് പിന്നിടുന്ന ആദ്യ മലയാള ചിത്രമാണ് ഇനി ഉത്തരം.
എ ആൻഡ് വി എന്റർടൈൻമെന്റ്സ് നിർമിച്ച ചിത്രത്തിൽ ദേശീയ അവാർഡ് നേടിയ അപർണാ ബാലമുരളിയോടൊപ്പം ഹരീഷ് ഉത്തമൻ, കലാഭവൻ ഷാജോൺ, ചന്ദുനാഥ്, സിദ്ധിഖ്, ജാഫർ ഇടുക്കി, സിദ്ധാർഥ് മേനോൻ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലെത്തിയത്. തിയേറ്ററുകളിലും മികച്ച പ്രതികരണം നേടിയ ഇനി ഉത്തരം സംവിധാനം സുധീഷ് രാമചന്ദ്രനും തിരക്കഥ രഞ്ജിത്ത് ഉണ്ണിയുമാണ്. നിരവധി ട്വിസ്റ്റുകൾ നിറഞ്ഞ മർഡർ മിസ്റ്ററി ത്രില്ലെർ ചിത്രം ഡിസംബർ 23 ZEE5പ്രേക്ഷകർക്കുള്ള പുതുവത്സര സമ്മാനമായാണ് റിലീസായത്.
സ്ത്രീ കേന്ദ്രീകൃത കഥാപാത്രത്തിലൂടെ യാത്ര ചെയ്യുന്ന ഇനി ഉത്തരം 190 ലധികം രാജ്യങ്ങളിൽ ലഭ്യമാണ്. പ്രേക്ഷകനെ ഓരോ മിനിറ്റും അമ്പരപ്പിക്കുന്ന രീതിയിൽ മുന്നോട്ടു പോകുന്ന കഥാഗതിക്ക് ഗംഭീര സ്വീകരണമാണ് ZEE5 വിൽ. ഐ എം ബി ഡി റേറ്റിങ്ങിൽ 8.5 ഉള്ള ചിത്രം ZEE 5 ലും വിജയം ആവർത്തിക്കുകയാണ്.
Content Highlights: ini utharam in zee 5, aparna balamurali and kalabhavan shahjohn
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..