'ഹോളി വൂണ്ട്' സിനിമയിൽ ജാനകി സുധീറും അമ-ത വിനോദും | ഫോട്ടോ: സ്ക്രീൻഗ്രാബ്
ജാനകി സുധീര്‍, അമൃത വിനോദ്, സാബു പ്രൗദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലെസ്ബിയൻ പ്രണയത്തിൻ്റെ പ്രമേയത്തിൽ മലയാളത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ‘ഹോളി വൂണ്ട്. ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. അശോക് ആര്‍ നാഥ് സംവിധാനം ചെയ്ത് സന്ദീപ് ആര്‍ നിര്‍മിക്കുന്ന സിനിമയാണ് ഹോളി വൂണ്ട്. ഏറെ വിവാദങ്ങൾക്കുശേഷം ചിത്രം ആഗസ്റ്റ് 12 ന് ഒ.ടി.ടി റിലീസിന് ഒരുങ്ങിയിരിക്കുകയാണ്.
ബാല്യം മുതൽ പ്രണയിക്കുന്ന രണ്ടു പെൺകുട്ടികൾ വർഷങ്ങൾക്കു ശേഷം വീണ്ടും കണ്ടുമുട്ടുമ്പോൾ ഉണ്ടാകുന്ന വൈകാരിക മുഹൂർത്തങ്ങളിലൂടെ മുന്നേറുന്ന ചിത്രമാണ് ഹോളി വൂണ്ട്. പോള്‍ വിക്ലിഫ് തിരക്കഥ ഒരുക്കിയ ചിത്രത്തിന് ഉണ്ണി മടവൂരാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന സിനിമയുടെ സംഗീതം ഒരുക്കിയ റോണി റാഫേലാണ് ഈ ചിത്രത്തിന്റെ സംഗീതവും ഒരുക്കിട്ടുള്ളത്.
എഡിറ്റിങ്: വിപിൻ മണ്ണൂർ, പ്രൊഡക്‌ഷൻ കൺട്രോളർ: ജയശീലൻ സദാനന്ദൻ, ചീഫ് അസോഷ്യേറ്റ് ഡയറക്ടർ: ജിനി സുധാകരൻ, കല: അഭിലാഷ് നെടുങ്കണ്ടം, ചമയം: ലാൽ കരമന, കോസ്റ്റ്യൂംസ്: അബ്ദുൽ വാഹിദ്, അസോഷ്യേറ്റ് ഡയറക്ടർ: അരുൺ പ്രഭാകർ, ഇഫക്ട്സ്: ജുബിൻ മുംബെ, സൗണ്ട് ഡിസൈൻസ്: ശങ്കർദാസ്, സ്റ്റിൽസ്: വിജയ് ലിയോ, പി.ആർ.ഓ: നിയാസ് നൗഷാദ്.
Content Highlights: holy wound malayalam movie trailer released, janaki sudheer, amrutha vinod
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..