വെബ് സീരീസിൽ ദുൽഖർ സൽമാന്റെ ഫസ്റ്റ്ലുക്ക്
ദുല്‍ഖര്‍ സല്മാന് ആദ്യമായി അഭിനയിക്കുന്ന വെബ് സീരിസ് ഗണ്‍സ് ആന്‍ഡ് ഗുലാബ്സിലെ ഫസ്റ്റ് ലുക്ക് പുറത്ത്. ഫെയ്സ്ബുക്കിലൂടെയാണ് ദുല്‍ഖര്‍ തന്റെ പുതിയ പ്രൊജക്ടിന്റെ വിവരങ്ങള്‍ പങ്കുവച്ചത്. രാജ് ആന്റ് ഡികെ എന്നറിയപ്പെടുന്ന രാജ് നിദിമോരു, കൃഷ്ണ ഡികെ എന്നിവരാണ് സീരീസിന്റെ സംവിധായകര്‍. രാജ്കുമാര് റാവു, ആദര്‍ശ് ഗൗരവ് എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളായെത്തുന്നത്.
'നിങ്ങളുടെ സീറ്റ് ബെല്‍റ്റ് ധരിച്ച് എനിക്കൊപ്പം 90കളിലേക്ക് പോകാന്‍ തയ്യാറായിക്കൊള്ളൂ. ഗണ്‍സ് ആന്റ് ഗുലാബ്സില്‍ നിന്നുമുള്ള എന്റെ ഫസ്റ്റ് ലുക്ക് ഇതാ, രാജ്& ഡി.കെ എന്നിവര്‍ക്കൊപ്പമുള്ള എന്റെ ആദ്യ കൂട്ട്കെട്ട്. രാജ്കുമാര് റാവു, ആദര്‍ശ് ഗൗരവ്, സുമന് കുമാര്‍, ഗുല്‍ഷന്‍ ദേവയ്യ എന്നിവരും എന്നീ പ്രതിഭകളും എനിക്കൊപ്പം ഈ ആവേശം നിറഞ്ഞ യാത്രയില്‍ ചേരുന്നു. ഡി2ആര് ഫിലിംസിന്റെ നിര്‍മാണത്തില്‍ രാജ്& ഡി.കെയും സംവിധാനം ചെയ്യുന്ന ഗണ്‍സ് ആന്‍ഡ് ഗുലാബ്സ് ഉടന്‍ നെറ്റഫ്ളിക്സില്‍ വരുന്നു- ദുല്‍ഖര്‍ കുറിച്ചു.
ജെന്റില്മാന്, ഗോ ഗോവ ഗോണ്, ദി ഫാമിലി മാന്‍ എന്നിവയിലൂടെ ശ്രദ്ധേയരായ ഇരട്ടസംവിധായകരാണ് രാജ്&ഡി.കെ. ദില്‍ജിത്ത് ദോഷാന്‍ജിന് പകരക്കാരനായിട്ടാണ് ദുല്‍ഖര്‍ സീരിസിലേക്കെത്തിയത്. കാരവാന്, സോയ ഫാക്ടര്‍ ഇനി പുറത്തിറങ്ങാനിരിക്കുന്ന ചുപ്പ് എന്നിവയ്ക്ക് ശേഷമുള്ള ദുല്‍ഖറിന്റെ നാലാമത്തെ ഹിന്ദി പ്രൊജക്ട് ആണിത്.
Content Highlights: Guns and Gulabs, Dulquer Salmaan Web series, Netflix, Raj and DK, Rajkumar Rao, Adrash Gourav
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..