കിറ്റ് ഹാരിങ്ടൺ | ഫോട്ടോ: www.instagram.com/kitharingtonig/
കിറ്റ് ഹാരിങ്ടൺ എന്ന പേര് കേട്ടാൽ പലരും ഇതാരാണെന്ന് ഒന്നാലോചിക്കും. എന്നാൽ ഗെയിം ഓഫ് ത്രോൺസിലെ ജോൺ സ്നോ എന്ന് പറഞ്ഞാൽ ആ നടനും കഥാപാത്രത്തിനും മറ്റൊരു വിശദീകരണം ആവശ്യവുമില്ല. ജി.ഓ.ടി സീരീസ് അവസാനിച്ചപ്പോൾ പ്രേക്ഷകരെ ഏറ്റവും കൂടുതൽ നൊമ്പരപ്പെടുത്തിയ കഥാപാത്രം കൂടിയായിരുന്നു ജോൺ സ്നോ.
പക്ഷേ ആ സങ്കടമൊക്കെ തകർത്തുകളയാൻ മാത്രമുള്ള ഒരു പ്രഖ്യാപനം വന്നിരിക്കുകയാണ്. അതെ, ജോൺ സ്നോ തിരിച്ചുവരുന്നു. ജി.ഓ.ടി അണിയറക്കാർ ഉടൻ തുടങ്ങുന്ന പരമ്പരയിൽ ജോൺ സ്നോ തിരിച്ചുവരും. ഗെയിം ഓഫ് ത്രോൺസിന്റെ സ്പിൻ ഓഫ് സീരീസായിരിക്കും ഇതെന്നാണ് വാർത്ത.
എച്ച്.ബി.ഓ തന്നെയാണ് ജോൺ സ്നോ സീരീസിന്റെയും പിന്നിൽ. ജോൺ സ്നോ തിരിച്ചുവരുമെന്ന വാർത്ത ആരാധകർ ആവേശത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്. ഗെയിം ഓഫ് ത്രോൺസിന്റെ ചുവടുപിടിച്ചുള്ള ഹൗസ് ഓഫ് ദ ഡ്രാഗൺ എന്ന പരമ്പരയുടെ നിർമാണത്തിലാണ് അവരിപ്പോൾ. ആഗസ്റ്റ് 21 മുതലാണിത് സംപ്രേഷണം ചെയ്യുക.
ഗെയിം ഓഫ് ത്രോൺസിൽ അഭിനയിച്ചുകൊണ്ടിരുന്ന സമയത്ത് രണ്ട് ഗ്രാമി പുരസ്കാരങ്ങൾക്ക് നാമനിർദേശം ചെയ്യപ്പെട്ട നടനാണ് കിറ്റ് ഹാരിങ്ടൺ. ഗെയിം ഓഫ് ത്രോൺസിന്റെ സംഭവബഹുലമായ എട്ട് സീസണുകൾക്ക് ശേഷം ഹോളിവുഡിൽ സജീവമാകുകയാണ് ഹാരിങ്ടൺ. മാർവെലിന്റെ എറ്റേണൽസിലാണ് താരം ഒടുവിൽ പ്രത്യേക്ഷപ്പെട്ടത്.
Content Highlights: Game of Thrones, Game of Thrones spin-off series, Kit Harington, Jon Snow
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..