കരുതലിന്റെ ഓർമ്മപ്പെടുത്തലുമായി ​ഗയ; ശ്രദ്ധനേടി വെബ് സീരീസ്


ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലുണ്ടാകാവുന്ന അവിചാരിത സംഭവങ്ങളാണ് ​ഗയാ എന്ന കഥയിലൂടെ തുറന്നുകാട്ടുന്നത്.

Gaya

സിനിമയെന്ന സ്വപ്നം നെഞ്ചിലേറ്റിയ ഇരുനൂറോളം പേരുടെ മൂവി റിലേറ്റഡ് ടീമായ ഫോർ മാക്സ് ക്രിയേഷൻസിന്റെ ( 4 MAX CREATIONS) ആദ്യ സംരംഭമായ​ ​ഗയ എന്ന വെബ് സീരീസ് പ്രേക്ഷകർക്ക് മുന്നിലെത്തി. നാല് എപ്പിസോഡുകളുള്ള സീരിസിന്റെ ആദ്യ രണ്ട് എപ്പിസോഡുകളാണ് ഇ്‌പ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്.

ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലുണ്ടാകാവുന്ന അവിചാരിത സംഭവങ്ങളാണ് ​ഗയ എന്ന കഥയിലൂടെ തുറന്നുകാട്ടുന്നത്. അടുത്ത രണ്ട് എപിസോഡുകളും തുടർന്നുവരുന്ന വെള്ളിയാഴ്ച്ചകളിൽ റിലീസ് ചെയ്യുന്നതായിരിക്കും

തിരുവനന്തപുരത്തും പരിസരപ്രദേശങ്ങളിലുമായാണ് ചിത്രീകരണം പൂർത്തിയാക്കിയത്. 'ഗയ'യുടെ സംവിധാനവും സംഭാഷണവും എഡിറ്റിംഗും ഡിജിറ്റൽ ഡിസൈനിങ്ങും ഡി.ഐ യും ആനന്ദ് രാജു ആന്റണിയാണ് നിർവഹിച്ചത്. ഐശ്വര്യ രാജു ആന്റണി നിർമിച്ച ചിത്രത്തിന് വൈശാഖ് ആർ.എ കഥയും തിരക്കഥയും തയാറാക്കി. അഖിൽ ചന്ദ്രനാണ് ഛായാഗ്രഹകൻ. പി.എസ് അജ്മൽ ഷാ സംഗീതസംവിധാനവും ഷിജിൻ സെബാസ്റ്റ്യൻ ഓഡിയോഗ്രഫിയും നിർവഹിച്ചു. അനീഷ എ നായർ പ്രധാന വേഷത്തിലെത്തുന്ന 'ഗയ'യിൽ അർജുൻ കുമാർ, ഷാഹിൻ, ആദർശ് അജിത്കുമാർ, അനുജ പ്രവീൺ, മനോജ് മേനോൻ, മാത്തുക്കുട്ടി എബ്രഹാം, സന്ദീപ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു.

സഹനിർമാണം- അരവിന്ദ് മോഹൻ, സാഗർ സി ജോർജ്, ആദിത്യൻ സുനിൽ, -സഹസംവിധാനം- അഭിജിത് എസ്.എൽ , അസോ. ക്യാമറാമാൻ- ഉണ്ണികൃഷ്ണൻ ആർ.ബി, അസി. ക്യാമറാമാൻ- രാഹുൽ ആർ, അസി. എഡിറ്റർ- ആദർശ് അജിത്കുമാർ,VFX- സുബിൻ സുരേഷ്, നിർമാണ സഹായികൾ- ആൻസ് ബെന്നി, നന്ദു ചന്ദ്രശേഖർ, പ്രിൻസി വർഗീസ്, സബ്ടൈറ്റിൽ- അൻസു മാത്യു എന്നിവരാണ് മറ്റു പ്രധാന പിന്നണി പ്രവർത്തകർ.

Content Highlights: G A Y A -The Nexus Of 4 Episodes, web series Malayalam, Anand Raju Antony

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
veena vijayan

2 min

പിണറായിയുടെ മകളായിപ്പോയെന്ന ഒറ്റകാരണത്താല്‍ വേട്ടയാടപ്പെടുന്ന സ്ത്രീ; പിന്തുണച്ച് ആര്യ രാജേന്ദ്രന്‍

Jun 30, 2022


alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022

Most Commented