'രജിത്തിനുള്ളിലെ ക്രിമിനല്‍ സ്വഭാവം പുറത്തു വന്നതാണ്, അയാള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണം'


കൊറോണ ജാഗ്രത നിര്‍ദേശങ്ങള്‍ ചെവികൊള്ളാതെ സ്വീകരണമൊരുക്കിയ സംഭവത്തില്‍ രജിത്കുമാറിനെയും ആരാധകരില്‍ ചിലരെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

photo credits : facebook

ബിഗ്‌ബോസ് രണ്ടാം സീസണില്‍ നിന്നും പുറത്താക്കപ്പെട്ട രജിത്കുമാറിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ ബിഗ് ബോസ് മത്സരാര്‍ഥിയും സാമൂഹ്യ പ്രവര്‍ത്തകയുമായ ദിയ സന. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിനിടെയാണ് ദിയ ഇക്കാര്യം പറഞ്ഞത്.

'ഒരു സ്ത്രീയെന്ന നിലയില്‍ എനിക്ക് ഒരിക്കലും അംഗീകരിക്കാനാവാത്ത പ്രവൃത്തിയാണ് രജിത് കുമാറിന്റേത്. അയാള്‍ക്കുള്ളിലെ ക്രിമിനല്‍ സ്വഭാവം പുറത്തു വന്നിരിക്കുകയാണ്. അയാള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണം.' ദിയ പറയുന്നു

'കണ്ണില്‍ അണുബാധ വന്നതിനെത്തുടര്‍ന്ന് ചികിത്സ കഴിഞ്ഞെത്തിയ പെണ്‍കുട്ടിയോട് വലിയ ക്രൂരതയാണ് രജിത് കാണിച്ചത്. രജിതിനെപ്പോലെ വലിയ വിദ്യാഭ്യാസമുള്ളയാള്‍ക്ക് എങ്ങനെ ഇത് ചെയ്യാന്‍ കഴിഞ്ഞുവെന്നാണ് എനിക്ക് മനസ്സിലാകാത്തത്. രേഷ്മയെ ആക്രമിക്കണമെന്ന് മുന്‍കൂട്ടി തീരുമാനിച്ചതാകണം.' ദിയ പറയുന്നു. രജിത് ക്ഷമാപണം നടത്തിയിട്ടും രേഷ്മ ആ പ്രവൃത്തി ക്ഷമിക്കാതിരുന്നതില്‍ താന്‍ സന്തോഷിക്കുന്നുവെന്നും ദിയ പറഞ്ഞു.

ഷോയിലെ വിവിധ മത്സരങ്ങളുടെ ഭാഗമായി രേഷ്മ രാജന്റെ കണ്ണുകളില്‍ മുളകു തേച്ചസംഭവത്തിനു ശേഷം സോഷ്യല്‍മീഡിയയിലും മറ്റും രജിത് കുമാറിനെ പിന്തുണച്ചും വിമര്‍ശിച്ചും നിരവധി പേരാണ് രംഗത്തു വന്നത്. ഷോയില്‍ നിന്നും പുറത്താക്കപ്പെട്ട ശേഷം കഴിഞ്ഞ ദിവസം കൊച്ചി എയര്‍പോര്‍ട്ടിലെത്തിയ രജിതിനെ സ്വീകരിക്കാന്‍ ആരാധകരുടെ വന്‍ ജനക്കൂട്ടമാണ്‌ എത്തിയത്. കൊറോണ ജാഗ്രത നിര്‍ദേശങ്ങള്‍ ചെവികൊള്ളാതെ സ്വീകരണമൊരുക്കിയ സംഭവത്തില്‍ രജിത്കുമാറിനെയും ആരാധകരില്‍ ചിലരെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

Content Highlights : former bigboss contestant diya sana about rajith kumar


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
jenna gestetner

1 min

ആകെ കഴിയ്ക്കാവുന്നത് 9 ഭക്ഷണം; അത്യപൂര്‍വ രോഗത്തെക്കുറിച്ച് തുറന്നുപറഞ്ഞ് യുവതി

Feb 1, 2023


India vs New Zealand 3rd t20 at Ahmedabad

2 min

168 റണ്‍സിന്റെ തകര്‍പ്പന്‍ ജയം; ന്യൂസീലന്‍ഡിനെതിരായ ട്വന്റി20 പരമ്പര സ്വന്തമാക്കി ഇന്ത്യ

Feb 1, 2023


shashi tharoor, droupadi murmu

1 min

രാഷ്ട്രപതിയിലൂടെ BJP അടുത്ത തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നു; ദ്രൗപദി മുര്‍മുവിനെതിരെ ശശി തരൂര്‍

Jan 31, 2023

Most Commented