മലയൻകുഞ്ഞ് ആമസോൺ പ്രൈമിലേക്ക്, ഓ.ടി.ടി റിലീസ് ഈ മാസം തന്നെ


എ.ആർ. റഹ്മാൻ 30 വർഷങ്ങൾക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തിയ ചിത്രംകൂടിയാണ് മലയൻകുഞ്ഞ്.

മലയൻകുഞ്ഞ് സിനിമയുടെ പോസ്റ്റർ, ഫഹദ് ഫാസിൽ | ഫോട്ടോ: www.facebook.com/FahadhFaasil

ഫഹദ് ഫാസിൽ, രജിഷ വിജയൻ, ഇന്ദ്രൻസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സജിമോൻ പ്രഭാകർ സംവിധാനം ചെയ്ത ചിത്രമാണ് മലയൻകുഞ്ഞ്. ചിത്രത്തിന്റെ എക്സ്‌ക്ലൂസീവ് പ്രീമിയർ ആമസോൺ പ്രൈം വീഡിയോ പ്രഖ്യാപിച്ചു. ഇന്ത്യയിലെയും 240 രാജ്യങ്ങളിലെയും പ്രദേശങ്ങളിലെ പ്രൈം വീഡിയോ അംഗങ്ങൾക്ക് 2022 ഓഗസ്റ്റ് 11 മുതൽ സിനിമ കാണാനാകും.

മഹേഷ് നാരായണൻ തിരക്കഥയെഴുതിയ ചിത്രം ഒരു സർവൈവൽ ത്രില്ലറാണ്. എ.ആർ. റഹ്മാൻ 30 വർഷങ്ങൾക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തിയ ചിത്രംകൂടിയാണ് മലയൻകുഞ്ഞ്. അമ്മയോടൊപ്പം ശാന്തമായ ജീവിതം നയിക്കുന്ന ഇലക്ട്രോണിക്‌സ് ടെക്‌നീഷ്യനായ അനിലിന്റെ (ഫഹദ്) യാത്രയാണ് ചിത്രത്തിൽ കാണിച്ചിരിക്കുന്നത്.

നിരവധി ഭാവങ്ങളുള്ള ഒരു വ്യക്തി ആണ് അനിൽ. അയൽവാസിയുടെ കുഞ്ഞുമായുള്ള ഇയാളുടെ ബന്ധവും ഉരുൾപൊട്ടലിന്റെ അവശിഷ്ടങ്ങൾക്കിടയിൽ അതിജീവിക്കാനുള്ള അവന്റെ തീവ്രമായ പോരാട്ടവുമാണ് ആഖ്യാനത്തിന്റെ കാതൽ. വിക്രമിന്റെ വൻ വിജയത്തിന് ശേഷം തിയേറ്ററുകളിലെത്തിയ ഫഹദ് ചിത്രമാണ്‌ മലയൻകുഞ്ഞ്. തറനിരപ്പിൽ നിന്ന് 40 അടി താഴ്ചയിൽ ചിത്രീകരിച്ചിരിക്കുന്ന സിനിമയിൽ ഒരു സാധാരണ അതിജീവന കഥയെ മറ്റൊരു തലത്തിലേക്ക് ഉയർത്തുന്ന രം​ഗങ്ങളാണുള്ളത്.

''ഞാൻ ഇതുവരെ ഷൂട്ട് ചെയ്തതിൽ വെച്ച് ഏറ്റവും കടുപ്പമേറിയ ചിത്രങ്ങളിലൊന്നാണ് മലയൻകുഞ്ഞ്. സിനിമയുടെ രണ്ടാം പകുതി ഭൂമിക്കടിയിൽ 40 അടി താഴ്ചയിലാണ് ഒരുക്കിയിരിക്കുന്നത്, അതിനാൽ കുനിഞ്ഞും ഇഴഞ്ഞും നീങ്ങേണ്ട ഒരു സെറ്റ് ഉണ്ടാക്കേണ്ടി വന്നു.'' ഫഹദ് ഫാസിൽ പറഞ്ഞു.

''ഭൂഗർഭ അറയ്ക്ക് സമാനമായ ഒരു സെറ്റ് സൃഷ്ടിക്കുക എന്നതായിരുന്നു ക്രൂവിന്റെ പ്രാഥമിക വെല്ലുവിളി, കൂടാതെ ഒരു വ്യക്തിക്ക് മാത്രം സഞ്ചരിക്കാൻ പാകത്തിൽ 40 അടി താഴ്ചയിൽ യാഥാർത്ഥമെന്ന് തോന്നുന്ന ഒരു സെറ്റ് സൃഷ്ടിക്കാൻ ടീം രാവും പകലും പ്രയത്‌നിച്ചു. കഠിനമായ സാഹചര്യങ്ങൾക്കിടയിലും ഫഹദ് കാഴ്ചവച്ച മികച്ച പ്രകടനം സിനിമാപ്രേമികളുടെ പ്രശംസ പിടിച്ചുപറ്റി. ലോകമെമ്പാടുമുള്ള പ്രേക്ഷകർ ഈ ത്രില്ലറിനോട് എങ്ങനെ പ്രതികരിക്കുന്നുവെന്ന് അറിയാൻ ഞങ്ങൾ ഇപ്പോൾ കാത്തിരിക്കുകയാണ്.'' സജിമോൻ പ്രഭാകർ കൂട്ടിച്ചേർത്തു.

Content Highlights: Malayankunju Movie News, Malayankunju OTT Release Date Announced, Malayankunju in Prime


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented