സിനിമയോ ഹ്രസ്വചിത്രമോ സീരീസോ; ശ്രദ്ധേയമായി ‘ലൗവ് ഹാസ് മെനി ഫ്ലേവേഴ്സ്’


സെപ്റ്റംബർ 21 ന് പുറത്തിറങ്ങിയ ആദ്യ വീഡിയോ ഇതിനോടകം ഒരു മില്യൺ കാഴ്ചക്കാരുമായി ട്രെൻഡിങ്ങായി തുടരുന്നു.

ഫഹദും നസ്രിയയും | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്

ജീവിതത്തിലും സിനിമയിലും ഫഹദ്-നസ്രിയ ദമ്പതികൾക്കിടിയിലുള്ള രസതന്ത്രം ആസ്വദിക്കുന്നവരാണ് മലയാളികൾ. ഇരുവരും ഒന്നിച്ചഭിനയിച്ചപ്പോഴെല്ലാം ഇരുകൈയും നീട്ടി പ്രേക്ഷകർ സ്വീകരിച്ചിട്ടും ഉണ്ട്. മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യയിൽ മുഴുവൻ ഈ താര ദമ്പതികൾക്ക് ആരാധകർ ഏറെയാണ്. ഇരുവരും ഒന്നിച്ച് അഭിനയിച്ച പുതിയ വിഡീയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാര വിഷയം.

‘ലൗവ് ഹാസ് മെനി ഫ്ലേവേഴ്സ്’ എന്ന ടാഗ്-ലൈനോടെ പുറത്തിറങ്ങിയ വിഡീയോസ് ഇതിനോടകം വൈറലായി കഴിഞ്ഞു. ‘ട്രാൻസ്’ സിനിമയ്ക്കു ശേഷം ഫഹദും നസ്രിയയും സ്ക്രീനിൽ വീണ്ടും ഒന്നിച്ചപ്പോൾ ആവേശത്തോടെയാണ് ആരാധകർ അതിനെ ഏറ്റെടുത്തിരിക്കുന്നത്. ഇരുവരും ഒന്നിച്ച സൂപ്പർഹിറ്റ് ചിത്രം ബാംഗ്ലൂർ ഡേയ്സിലെ ദിവ്യ-ശിവ കഥാപാത്രങ്ങളോടു താരതമ്യപ്പെടുത്തിയുള്ള ചർച്ചകളും സോഷ്യൽ മീഡിയയിൽ തുടങ്ങി കഴിഞ്ഞു. ഇത് സിനിമയാണോ, ഷോർട്ട് ഫിലിമാണോ, വെബ് സീരീസാണോ, പരസ്യചിത്രമാണോ, സോഷ്യൽ മീഡിയ ക്യാമ്പയനിങ്ങാണോ എന്ന കൺഫ്യൂഷനിലാണ് ആരാധകർ.സെപ്റ്റംബർ 21 ന് പുറത്തിറങ്ങിയ ആദ്യ വീഡിയോ ഇതിനോടകം ഒരു മില്യൺ കാഴ്ചക്കാരുമായി ട്രെൻഡിങ്ങായി തുടരുന്നു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ‘കോൾഡ് വാർ’ എന്ന രണ്ടാമാത്തെ വിഡിയോയ്ക്കും മികച്ച പ്രതികരണങ്ങളാണ് യൂട്യൂബിൽ നിന്ന് ലഭിക്കുന്നത്. കൂടുതൽ വീഡിയോകൾ വരുമെന്ന സൂചനയാണ് അണിയറ പ്രവർത്തകർ നൽകുന്നത്. ആദ്യ വീഡിയോയിൽ ഇരുവരും ദേഷ്യത്തിലാണെങ്കിൽ രണ്ടാമാത്തെ വീഡിയോയിൽ ദേഷ്യം അലിഞ്ഞു ശീതസമരത്തിലേക്കു വഴിമാറുന്നുണ്ട്. എന്തായാലും താര ജോഡികളെ ഏറെ കാലത്തെ ഇടവേളയ്ക്കു ശേഷം സ്ക്രീനിൽ ഒരിമിച്ചു കാണാൻ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് ചലച്ചിത്ര പ്രേമികൾ.

Content Highlights: fahadh faasil and nazriya, love has many flavours


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented