ടീസറിൽ നിന്ന്
മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം ദൃശ്യം 2 ന്റെ തെലുങ്ക് റീമേയ്ക്ക് ടീസർ പുറത്തിറങ്ങി. വെങ്കിടേഷ് നായകനാവുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജീത്തു ജോസഫ് തന്നെയാണ്. മീന, എസ്തർ അനിൽ, നാദിയ മൊയ്തു തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.
'ദൃശ്യം 2' പുറത്തിറങ്ങിയതിന് പിന്നാലെ തന്നെയാണ് ചിത്രത്തിന്റെ തെലുങ്ക് പതിപ്പും ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത്. മുതിർന്ന നടി ശ്രീപ്രിയയാണ് ദൃശ്യം ആദ്യ ഭാഗത്തിൻറെ തെലുങ്ക് റീമേക്ക് സംവിധാനം ചെയ്തത്.
ആശിർവാദ് സിനിമാസിനൊപ്പം സുരേഷ് പ്രൊഡക്ഷൻസ്, രാജ്‍കുമാർ തിയറ്റേഴ്സ് എന്നിവർ ചേർന്നാണ് നിർമ്മാണം. നവംബർ 25ന് ആമസോൺ പ്രൈമിലൂടെ ചിത്രം പ്രദർശനത്തിനെത്തും.
content highlights : Drishyam 2 Telugu remake teaser venkatesh Meena Jeethu Joseph Esther Anil Amazon Prime
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..