Photo: Facebook
മലയാളക്കരയിൽ ശക്തമായി ചുവടുറപ്പിച്ച് ഇന്ത്യയിലെ ഏറ്റവും മികച്ച ഓൺലൈൻ വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമായ ഡിസ്‌നി+ഹോട്ട്സ്റ്റാർ. തുടരെയുള്ള രണ്ട് ഗംഭീര റിലീസുകൾക്ക് ശേഷം മലയാളി പ്രേക്ഷകർക്കായി 'ഡിസ്‌നി+ഹോട്ട്സ്റ്റാർ മലയാളം' എന്ന പുതിയ സമൂഹമാധ്യമ അക്കൗണ്ടുകൾ ആരംഭിച്ചിരിക്കുകയാണ് കമ്പനി. പ്രദർശനത്തിനെത്തിയ ആദ്യ മലയാള സിനിമയായ നിവിൻ പോളിയുടെ കനകം കാമിനി കലഹവും അടുത്തിടെ റിലീസായ ദിലീപ് ചിത്രം കേശു ഈ വീടിന്റെ നാഥനും പ്രേക്ഷകർക്കിടയിൽ വൻ സ്വീകരണമാണ് ലഭിച്ചത്.
'ഡിസ്‌നി ഡേ' ആയ നവംബർ 12ന് അർദ്ധരാത്രി 12 മണിയ്ക്കാണ് ആദ്യ മലയാള സിനിമ ഹോട്ട്സ്റ്റാറിലൂടെ പ്രേക്ഷകരിലേക്കെത്തിയത്. മറ്റ് OTT പ്ലാറ്റ്‌ഫോമുകളെ അപേക്ഷിച്ച് അല്പം വൈകിയാണ് ഡിസ്‌നി+ഹോട്ട്സ്റ്റർ മലയാള സിനിമകളുടെ സ്ട്രീമിങ് ആരംഭിച്ചതെങ്കിലും ഈ കുറഞ്ഞ കാലയളവിൽ തന്നെ സബ്സ്ക്രിപ്ഷനിലും കാഴ്ചക്കാരിലും വൻ കുതിപ്പാണ് ഇവർ നേടിയിരിക്കുന്നത്. ഇതേ തുടർന്നാണ് സമൂഹ മാധ്യമങ്ങളായ യൂട്യുബിലും ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും ട്വിറ്ററിലും അക്കൗണ്ടുകൾ ആരംഭിച്ചിരിക്കുന്നത്.
ഇനി വരാനിരിക്കുന്ന എല്ലാ മലയാള സിനിമയുടെയും വെബ് സീരീസുകളുടെയും അറിയിപ്പുകളും പരസ്യങ്ങളും ഈ ചാനലുകളിലൂടെയായിരിക്കും പ്രേക്ഷകരിലേക്കെത്തുക. ഉടനെ പുറത്തിറങ്ങാനിരിക്കുന്ന മോഹൻലാൽ- പൃഥ്വിരാജ് ചിത്രമായ ബ്രോഡാഡിയുടെ ട്രെയ്ലർ റിലീസ് ജനുവരി 6ന് തങ്ങളുടെ പുതിയ യൂട്യൂബ് ചാനലിലൂടെ നടക്കുമെന്ന് അധികൃതർ അറിയിച്ചു.
സിനിമാ ആസ്വാദകരെ എന്നും ആവേശം കൊള്ളിക്കുന്ന ഒരുപാട് ദൃശ്യവിസ്മയങ്ങൾ സമ്മാനിച്ച ഡിസ്‌നി+ഹോട്ട്സ്റ്റാർ മലയാളി പ്രേക്ഷകർക്കായി കാത്തുവെച്ചിരിക്കുന്നത് വമ്പൻ സർപ്രൈസുകളാണ്. ഇതിന്റെയെല്ലാം വിശദവിവരങ്ങൾ ഇനി മുതൽ ഈ സമൂഹമാധ്യമ പേജുകളിലൂടെ അതാത് സമയങ്ങളായിൽ കമ്പനി പുറത്തു വിടുമെന്നും അധികൃതർ സൂചിപ്പിച്ചു.
ഡിസ്‌നി+ഹോട്ട്സ്റ്റാർ മലയാളം അക്കൗണ്ടുകളുടെ വിശദാംശങ്ങൾ
https://www.youtube.com/c/DisneyPlusHotstarMalayalam
https://www.facebook.com/DisneyPlusHotstarMalayalam
https://www.instagram.com/disneyplushotstarmalayalam/
https://twitter.com/DisneyplusHSMal
Content Highlights: disney plus hotstar, latest malayalam movies release in hotstar, bro daddy


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..