പുതിയ രൂപത്തിൽ മഹാഭാരതം വീണ്ടും, വിവരങ്ങളും സ്കെച്ചും പുറത്ത്


സീരീസിനായി തയ്യാറാക്കിയ ഏതാനും സ്കെച്ചുകൾ ഹോട്ട്സ്റ്റാറും അല്ലു എന്റർടെയിൻമെന്റ്സും ട്വീറ്റ് ചെയ്തിട്ടുണ്ട്.

മഹാഭാരതം സീരീസിന്റേതായി പുറത്തുവന്ന സ്കെച്ചുകളിലൊന്ന് | ഫോട്ടോ: twitter.com/AlluEnts

ഇന്ത്യയുടെ ഇതിഹാസകാവ്യങ്ങളിലൊന്നായ മഹാഭാരതം പണ്ട് ദൂരദർശനിൽ കണ്ട് അദ്ഭുതപ്പെട്ടിരുന്നിട്ടുണ്ട് ഏവരും. വർഷങ്ങൾക്കിപ്പുറം ഇതേ പരമ്പര വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തി. മഹാഭാരതവുമായി ബന്ധപ്പെട്ട് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ നടത്തിയ വമ്പൻ പ്രഖ്യാപനം വാർത്തകളിൽ ഇടംപിടിക്കുകയാണ്. മഹാഭാരതം വെബ്സീരീസായി ഇറക്കാൻ ഹോട്ട്സ്റ്റാർ തയ്യാറെടുക്കുന്നു എന്നതാണാ വാർത്ത.

കാലിഫോർണിയയിൽ നടക്കുന്ന ഡിസ്നിയുടെ ഡി 23 എക്സ്പോയിലാണ് ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം അണിയറക്കാർ നടത്തിയത്. അല്ലു എന്റർടെയിൻമെന്റ്, മധു മാന്റെന, മിതോവർസ്റ്റുഡിയോസ് എന്നിവർ ചേർന്നായിരിക്കും പരമ്പര നിർമിക്കുക. ആരെല്ലാമാണ് അഭിനേതാക്കളെന്ന് ആലോചിച്ച് വരികയാണെന്ന് ഹോട്ട്സ്റ്റാർ കണ്ടന്റ് ഹെഡ് ​ഗൗരവ് ബാനർജി ബോളിവുഡ് ​ഗംഹാമയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

സീരീസിനായി തയ്യാറാക്കിയ ഏതാനും സ്കെച്ചുകൾ ഹോട്ട്സ്റ്റാറും അല്ലു എന്റർടെയിൻമെന്റ്സും ട്വീറ്റ് ചെയ്തിട്ടുണ്ട്. സീരീസിന്റെ വലിപ്പം എത്രമാത്രമായിരിക്കും എന്ന് വെളിവാക്കുന്നതാണ് ഈ ചിത്രങ്ങൾ.

കുരുക്ഷേത്രയുദ്ധത്തിന്റേതടക്കമുള്ള ചിത്രങ്ങൾ ഇതിൽ കാണാം. നൂറ്റാണ്ടുകളായി ഇന്ത്യൻ ഇതിഹാസങ്ങൾ ലോകമെമ്പാടുമുള്ള ശതകോടിക്കണക്കിന് ആളുകളുടെ ഭാവനയെ കീഴടക്കിയിട്ടുണ്ടെന്ന് നിർമാതാക്കളിലൊരാളായ മധു മാന്റെന പറഞ്ഞു. ഈ ഇതിഹാസങ്ങൾ നമ്മുടെ രാജ്യത്തിന്റെ ഘടനയിൽ ആഴത്തിൽ ഇഴചേർന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ഞായറാഴ്ചയാണ് ഡി23യുടെ സമാപനം. ലോകത്തിലെ ഏറ്റവും ബൃഹത്തായ ഇതിഹാസ കൃതികളിൽ ഒന്നാണ് മഹാഭാരതം. വേദവ്യാസൻ രചിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന കൃതി 18 പർവങ്ങളായാണ് പരന്നുകിടക്കുന്നത്.

Content Highlights: Disney+ Hotstar announces Mahabharata series, D23 fan fest, Mahabharata Web Series


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022

Most Commented