അഭിമാനമായി മലയാളി സഹോദരങ്ങൾ, അവാർഡുകളും ജനപ്രീതിയും സ്വന്തമാക്കി 'ഡെഡ് ലൈൻ'


മറ്റ് ഹ്രസ്വചിത്രങ്ങളെ അപേക്ഷിച്ച് ഇതിനോടകം തന്നെ ഒമ്പത് അവാർഡുകൾ ആണ് ചിത്രം കരസ്ഥമാക്കിയിരിക്കുന്നത്.

ഷിഹാൻ ഷൗക്കത്തും ഇഷാൻ ഷൗക്കത്തും

ദുബായ് മലയാളികളും അഭിനേതാക്കളും സംവിധാന ജോഡികളുമായ ഷിഹാൻ ഷൗക്കത്തിന്റെയും ഇഷാൻ ഷൗക്കത്തിന്റെയും ആദ്യ ഹ്രസ്വചിത്രമായ ഡെഡ് ലൈൻ ക്യാൻ വേർഡ് ഫിലിം ഫെസ്റ്റിവലിൽ നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയിരുന്നു. എന്നാൽ ഇപ്പോൾ അതിനേക്കാൾ വലിയ അംഗീകാരമാണ് ഇക്കഴിഞ്ഞ മാസം നഖീൽ മാളിലെ VOX സിനിമാസിൽ സിനിമ പ്രദർശിപ്പിച്ചപ്പോൾ "ഡെഡ് ലൈന്" ലഭിച്ചത്. മറ്റൊന്നുമല്ല ഹ്രസ്വചിത്രം കാണാൻ എത്തിയ ജനപങ്കാളിത്തം ആയിരുന്നു ആ അംഗീകാരം.

ക്യാൻസ് വേൾഡ് ഫിലിം ഫെസ്റ്റിവലിൽ മികച്ച സംവിധായകൻ, ഷോർട്ട് ഫിലിം, മികച്ച ഒറിജിനൽ സ്റ്റോറി എന്നീ അവാർഡുകൾ ഷിഹാൻ ഷൗക്കത്തിനും മികച്ച പുതുമുഖ നടനുള്ള പുരസ്കാരം ഇഷാൻ ഷൗക്കത്തിനും നൽകുമെന്ന് ഇതിനോടകം തന്നെ ക്യാൻ വേൾഡ് ഫിലിം ഫെസ്റ്റിവൽ പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് ഹ്രസ്വചിത്രങ്ങളെ അപേക്ഷിച്ച് ഇതിനോടകം തന്നെ ഒമ്പത് അവാർഡുകൾ ആണ് ചിത്രം കരസ്ഥമാക്കിയിരിക്കുന്നത്.

സോഫ്റ്റ്‌വെയർ, സാങ്കേതികത എന്നിവയിൽ പ്രാവീണ്യം തെളിയിച്ച ഷിഹാൻ ഷൗക്കത്ത് അദ്ദേഹത്തിന്റെ ആദ്യ സംവിധാന സംരംഭമായ ഹ്രസ്വചിത്രത്തിന് വേണ്ടി മൂന്നു വർഷത്തെ പഠനം നടത്തിയിട്ടുണ്ട്. ഈ പഠനത്തോടുകൂടിയാണ് ഒറ്റരാത്രികൊണ്ട് ചിത്രീകരിച്ച സിനിമ എന്ന പ്രത്യേകത കൂടി ഈ ഹ്രസ്വചിത്രത്തിന് നേടിയെടുക്കാൻ കഴിഞ്ഞത്. വളരെ വ്യത്യസ്തമായ പ്രമേയം അവതരിപ്പിക്കുന്ന ചിത്രം ലോകമെമ്പാടുമുള്ള അനവധി തിയേറ്ററുകളിൽ പ്രദർശിപ്പിച്ചു. മിഡിൽ ഈസ്റ്റ് പ്രീമിയറിനു പുറമേ ലണ്ടനിലെ കാസിൽ സിനിമ യുകെയിലെ വ്യൂ സിനിമാസ് എന്നിവയും ഇതിൽപ്പെടുന്നു.

വൻ വിജയമായി മാറിയ ഡെഡ് ലൈനിന് ശേഷം വീണ്ടും ചരിത്രമാവർത്തിക്കാൻ ഒരുങ്ങുകയാണ് ഷിഹാനും ഇഷാൻ ഷൗക്കത്തും. അടുത്ത ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ ഇതിനോടകം തന്നെ ഇരുവരും തുടങ്ങിക്കഴിഞ്ഞു. തങ്ങളുടെ സ്വന്തം പ്രൊഡക്ഷൻ ഹൗസ് കൂടെ ലോഞ്ച് ചെയ്ത് സിനിമാ മേഖലയിൽ ഉള്ള മറ്റുള്ളവരെയും ഒരു കുടക്കീഴിൽ കൊണ്ട് വരാനുള്ള ശ്രമത്തിലാണ് തങ്ങളെന്നും ഷിഹാനും ഇഷാൻ ഷൗക്കത്തും പറഞ്ഞു.

Content Highlights: deadline, malayalam short film getting good response from audience


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented