തിയേറ്റര്‍ അര്‍ഹിക്കുന്ന സിനിമ, 'ഡാര്‍ലിങ്‌സ്‌' ബോളിവുഡിനെ കൈപിടിച്ചുയര്‍ത്തിയേനേ


അനുശ്രീ മാധവന്‍ 

ബിഗ് ബജറ്റ് ബോളിവുഡ് സിനിമകളുടെ വിജയപരാജയങ്ങളെല്ലാം സമൂഹമാധ്യമങ്ങളില്‍ നിറയുമ്പോള്‍ അധികം ബഹളങ്ങളൊന്നുമില്ലാതെ ഒരു സിനിമ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ലികിസില്‍ റിലീസിനെത്തി. ജംസീത് കെ റീന്‍ സംവിധാനം ചെയ്ത് ആലിയ ഭട്ട് നായികയായ ബ്ലാക്ക് കോമഡി ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ഡാര്‍ലിംങ്.

Darlings

ബോളിവുഡ് സിനിമകള്‍ തുടര്‍ച്ചയായി തിയേറ്ററില്‍ പരാജയപ്പെടുന്ന കാലഘട്ടത്തിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്. വലിയ മാര്‍ക്കറ്റിങ് തന്ത്രങ്ങളുമായി വന്ന കങ്കണ റണാവത്തിന്റെ ധാക്കട്, രണ്‍ബീര്‍ കപൂര്‍ തുടങ്ങിയവരുടെ ചിത്രങ്ങളെല്ലാം തിയേറ്ററില്‍ പ്രേക്ഷകരെ എത്തിക്കുന്നതില്‍ ദയനീയമായി പരാജയപ്പെട്ടു. കാര്‍ത്തിക് ആര്യന്റെ ഭൂല്‍ ഭുലയ്യ രണ്ടാം ഭാഗമാണ് അതിനൊരപവാദമായി നിന്നത്. തെന്നിന്ത്യന്‍ സിനിമകള്‍ക്ക് ലഭിക്കുന്ന സ്വീകാര്യതയും പ്രേക്ഷകരെ വിലയിരുത്തുന്നതില്‍ ബോളിവുഡിന് സംഭവിക്കുന്ന പിഴവുമാണ് അതിന് കാരണമെന്ന തരത്തിലുള്ള വിമര്‍ശനങ്ങള്‍ ഉന്നയിക്കപ്പെടുന്നു.

ഈ അടുത്ത് റിലീസ് ചെയ്ത അക്ഷയ് കുമാര്‍ ചിത്രം രക്ഷാബന്ധനും ആമീര്‍ ഖാന്‍ നായകനായ ലാല്‍ സിംഗ് ഛദ്ദയ്ക്കും വലിയ ഓളം സൃഷ്ടിക്കാനായില്ല. ലോക ക്ലാസിക് ചിത്രം ഫോറസ്റ്റ് ഗംപിന്റെ റീമേക്കായാണ് ലാല്‍ സിംഗ് ഛദ്ദ റിലീസ് ചെയ്തത്. ഫോറസ്റ്റ് ഗംപ് കാണാത്ത സിനിമാപ്രേമികള്‍ വിരളമാണെന്നത് തന്നെയായിരുന്നു ഈ ചിത്രം നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. ടോം ഹാങ്ക്‌സുമായി ആമീര്‍ താരതമ്യം ചെയ്യപ്പെടുന്നതാണ് മറ്റൊരുപ്രശ്‌നം. സഹോദര സ്‌നേഹവുമായി ബന്ധപ്പെട്ട വൈകാരികതയും കണ്ണീരിനുമെല്ലാം ഇന്ത്യന്‍ സിനിമുടെ ചരിത്രത്തോളം പഴക്കമുണ്ട്. പ്രേക്ഷകര്‍ക്ക് പുതുമ സമ്മാനിക്കുന്നതൊന്നും തന്നെ അക്ഷയ് ചിത്രത്തില്‍ ഇല്ലെന്നാണ് പ്രധാന വിമര്‍ശനം.

ബിഗ് ബജറ്റ് ബോളിവുഡ് സിനിമകളുടെ വിജയപരാജയങ്ങളെല്ലാം സാമൂഹിക മാധ്യമങ്ങളില്‍ നിറയുമ്പോള്‍ അധികം ബഹളങ്ങളൊന്നുമില്ലാതെ ഒരു സിനിമ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ലികിസില്‍ റിലീസിനെത്തി. ജംസീത് കെ റീന്‍ സംവിധാനം ചെയ്ത് ആലിയ ഭട്ട് നായികയായ ബ്ലാക്ക് കോമഡി ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ഡാര്‍ലിങ്‌സ്‌. ഷെഫാലി ഷാ, വിജയ് വര്‍മ, മലയാളിയായ റോഷന്‍ മാത്യു, കിരണ്‍ കര്‍മാകര്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തുടര്‍പരാജയങ്ങളില്‍ നിന്ന് ബോളിവുഡിനെ കൈപിടിച്ചുയര്‍ത്താന്‍ കെല്‍പ്പുള്ള ഡാര്‍ലിങ്‌സ്‌, തീര്‍ച്ചയായും ഒരു തിയേറ്റര്‍ റിലീസ് അര്‍ഹിക്കുന്ന ചിത്രമായിരുന്നു.

ആലിയ ഭട്ടിന്റെ ബദ്രുന്നീസയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. മുംബൈയിലെ ഒരു സാധാരണകുടുംബത്തിലെ പെണ്‍കുട്ടി. നല്ല വിവാഹജീവിതവും സന്തോഷകരമായ കുടുംബജീവിതവും സ്വപ്‌നം കാണുന്ന പെണ്‍കുട്ടി. ഹംസ ഷേക്ക് എന്ന യുവാവാണ് അവളുടെ കാമുകന്‍. ബദ്രന്നീസയുടെ അമ്മ ഷംസുനീസയ്ക്ക് അയാളുമായുള്ള പ്രണയബന്ധത്തില്‍ വലിയ താല്‍പര്യമില്ല. റെയില്‍വേയില്‍ ജോലി നേടിയതിന് ശേഷം ഹംസ, ബദ്രന്നൂസിയോട് വിവാഹാഭ്യര്‍ഥന നടത്തുന്നു. ഒടുവില്‍ അവര്‍ വിവാഹിതരാകുന്നു.

വിവാഹത്തിന് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ബദ്രുന്നീസയുടെ വീടാണ് പിന്നീട് കാണിക്കുന്നത്. രാവിലെ നേരത്തേ എഴുന്നേറ്റ് ഭര്‍ത്താവിന് വെച്ചു വിളമ്പി തന്റെ കഴിവിന്റെ പരമാവധി അയാളെ സേവിക്കുന്ന ഒരു വീട്ടമ്മയാണ് ഇന്നവള്‍. രാവിലെ ഹംസ പ്രണയാതുരമായി അവളോട് സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്നുവെങ്കിലും വൈകുന്നേരം മദ്യപിച്ച് അവളെ സമാനതകളില്ലാതെ അയാള്‍ പീഡിപ്പിക്കുന്നു. ചോറില്‍ കല്ലു കടിക്കുന്നതും ഓംലൈറ്റില്‍ ഉപ്പ് കുറയുന്നതുമാണ് അയാളുടെ ഏറ്റവും വലിയ പ്രശ്‌നങ്ങള്‍. അയാളെ ഉപേക്ഷിച്ച് തനിക്കരികില്‍ വരാന്‍ മകളോട് ഷംഷുനീസ അപേക്ഷിക്കുന്നുവെങ്കിലും ഭര്‍ത്താവിന്റെ ഒരു പിസയിലോ ചെറിയ സമ്മാനങ്ങളിലോ മനംമയങ്ങി എല്ലാം മറന്നുകളയുന്ന ഒരു ഭാര്യയാണ് ബദറുന്നീസ. അതുകൊണ്ടു തന്നെ അമ്മ തന്റെ കുടുംബ ജീവിതം തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന പരിഭവമാണവള്‍ക്ക്.

ഷംസുന്നീസയുടെ വീട്ടില്‍ ഇടയ്ക്കിടെ ഇലക്ടിക് സാധനങ്ങള്‍ വില്‍ക്കാന്‍ വരുന്ന സുല്‍ഫി (റോഷന്‍ മാത്യു) എന്ന യുവാവിന് ബദറൂന്നീസ അനുഭവിക്കുന്ന എല്ലാ പ്രശ്‌നങ്ങളും നേരിട്ടറിയാം. ഹംസയുടെ പീഡനങ്ങളില്‍ നിന്ന് അവളെ മോചിപ്പിക്കാന്‍ പോലീസില്‍ പരാതി നല്‍കാന്‍ അയാള്‍ മുന്‍കൈ എടുക്കുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

വളരെ ശക്തമായ തിരക്കഥയും കഥാപാത്ര നിര്‍മിതികളും സംഭാഷണങ്ങളുമൊക്കെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ സവിശേഷത. അഭിനേതാക്കളുടെ പ്രകടനവും പ്രത്യേക കയ്യടി അര്‍ഹിക്കുന്നു. ആലിയ ഭട്ട്, ഷെഫാലി ഷാ, വിജയ് വര്‍മ, റോഷന്‍ മാത്യു തുടങ്ങി എല്ലാവരും തന്നെ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഷെഫാലി ഷാ അവതരിപ്പിച്ച ഷംഷുനീസ അമ്മ കഥാപാത്രങ്ങളുടെ വാര്‍പ്പ് മാതൃകകളില്‍ നിന്ന് ഏറെ വ്യത്യസ്തമാണ്. ആത്മാഭിമാനം ഉയര്‍ത്തിപിടിച്ച് സ്വതന്ത്രയായി ജീവിക്കുന്ന വ്യക്തിയാണ് ഷംഷുനീസ. മകള്‍ ഭര്‍ത്താവിനോട് സന്ധി ചെയ്യുന്നിടത്തെല്ലാം ഷംഷുനീസ ശക്തമായ ചെറുത്തു നില്‍പ്പുകള്‍ നടത്തുന്നതു കാണാം. ചിത്രത്തിലെ ഏറ്റവും ശക്തമായ കഥാപാത്രവും ഷംഷുനീസയുടേതാണ്. പ്രണയം എന്ന വാക്കു കേള്‍ക്കുമ്പോള്‍ മനസ്സില്‍ മൊട്ടിടുന്ന പൊതുബോധത്തിന് കടുത്ത പ്രഹരമേല്‍പ്പിക്കുന്നതാണ് ഈ ചിത്രം.


Content Highlights: Darlings Netflix, Laal Singh Chaddha, raksha bandhan, darlings Review Alia Bhatt


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented