ആരവിന്റെയും രാഹൈയുടെയും വിവാഹച്ചടങ്ങിൽനിന്ന് | Photo: https:||www.instagram.com|actorarav|
തമിഴ് ബിഗ് ബോസ് താരവും നടനും മോഡലുമായ ആരവ് വിവാഹിതനായി. ഗൗതം മേനാൻ ഒരുക്കുന്ന ജോഷ്വാ ഇമെെ പോൽ കാക്ക എന്ന ചിത്രത്തിലെ നായിക രാഹെെ ആണ് ആരവിന്റെ വധു. ചെന്നെെയിൽ വച്ചായിരുന്നു വിവാഹചടങ്ങുകൾ നടന്നത്. കോവിഡ് പശ്ചാത്തലത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
ബിഗ് ബോസ് ആദ്യ സീസൺ വിജയിയാണ് ആരവ്. ഷോയ്ക്കിടെ നടി ഓവിയയുമായുള്ള ബന്ധത്തിന്റെ പേരിൽ ആരവ് വാർത്തകളിലിടം നേടിയിരുന്നു. ആരവിനോട് തനിക്ക് പ്രണയമാണെന്നും അതിനാല്‍ ഇനി തുടരുന്നില്ലെന്നും പ്രഖ്യാപിച്ച് ഓവിയ ഷോ വിട്ടു പോയത് വലിയ ചർച്ചയായിരുന്നു.
ആരവിനെ ഷോയിലെ വിജയിയാക്കിയത് ഓവിയയുടെ പ്രണയവും വിവാദങ്ങളും നല്‍കിയ പ്രശസ്തിയാണെന്ന് പരിഹാസമുയര്‍ന്നപ്പോള്‍ എല്ലാം നിഷേധിച്ച് ആരവ് രംഗത്ത് വന്നിരുന്നു. തനിക്ക് ഓവിയയോട് സൗഹൃദം മാത്രമേ തോന്നിയിട്ടുള്ളൂ എന്നാണ് ആരവ് അന്ന് പറഞ്ഞത്. മാത്രമല്ല യാഥാസ്ഥിക ചുറ്റുപാടില്‍ ജീവിയ്ക്കുന്ന തന്റെ മാതാപിതാക്കളെ ഗോസിപ്പുകള്‍ മാനസികമായി തകര്‍ത്തുവെന്നും ആരവ് വ്യക്തമാക്കി.
Content Highlights: Bigg Boss Tamil winner Arav gets married to Joshua actress Raahei Photos Videos, Wedding
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..