സിദ്ധാർഥും പ്രത്യുഷയും Photo | https:||www.facebook.com|All-About-Actor-and-Actris-Tellywood-Bollywood-1061354454007645
നടൻ സിദ്ധാർഥ് ശുക്ലയുടെ അകാല വിയോഗത്തിന്റെ ഞെട്ടലിലാണ് പ്രേക്ഷകർ. ഹൃദയാഘാതത്തെ തുടർന്നായിരുന്നു നടന്റെ മരണം. മുംബൈയിലെ വസതയിൽ അബോധാവസ്ഥയിൽ കാണപ്പെട്ട താരത്തെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബാലികാ വധു എന്ന പരമ്പരയിലൂടെ ശ്രദ്ധേയനായ സിദ്ധാർഥിന്റെ മരണത്തിന് പിന്നാലെ ഇതേ പരമ്പരയിൽ നായികയായെത്തിയ പ്രത്യുഷ ബാനർജിയുടെ മരണവും ചർച്ചയാവുകയാണ്. പ്രിയകഥാപാത്രങ്ങളായ ആനന്ദിയുടെയും ശിവരാജിന്റെയും ഒന്നിച്ചുള്ള ചിത്രങ്ങൾ പങ്കുവച്ചാണ് പ്രേക്ഷകർ ദുഖം പങ്കുവയ്ക്കുന്നത്.
പ്രത്യുഷ വിടപറഞ്ഞ് അഞ്ച് വർഷങ്ങൾ പിന്നിടുമ്പോൾ സിദ്ധാർഥിനെയും മരണം കൊണ്ടുപോയി. പ്രത്യുഷയുടെ അഭിനയരംഗത്തുള്ള അരങ്ങേറ്റം കൂടിയായിരുന്നു ഈ പരമ്പര
2016-ലാണ് പ്രത്യുഷ ആത്മഹത്യ ചെയ്യുന്നത് ബാങ്കൂർ നഗറിലെ ഹാർമണിയിലെ ഫ്ലാറ്റിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ താരത്തെ കണ്ടെത്തുകയായിരുന്നു. പ്രത്യുഷയുടെ കാമുകൻ രാഹുൽരാജ് സിങ്ങിനെ ആത്മഹത്യ പ്രേരണാകുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയും ചെയ്ത് പിന്നീട് ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തിരുന്നു.
മോഡലിങ്ങിലൂടെ വിനോദ രംഗത്ത് പ്രവേശിച്ച സിദ്ധാർഥ് ഒട്ടനവധി ടെലിവിഷൻ ഷോകളിൽ മത്സരാർഥിയായും അവതാരകനുമായെത്തി. ബിഗ് ബോസ് 13 പതിപ്പ് വിജയിയായതാണ് കരിയറിൽ വഴിത്തിരിവായത്. ഷോയിൽ ഉറ്റ സുഹൃത്തായിരുന്ന പ്രത്യുഷയുടെ മരണത്തെക്കുറിച്ച് സിദ്ധാർഥ് സഹമത്സരാർഥികളോട് സംസാരിച്ചതും വാർത്തയായിരുന്നു. ബ്രോക്കൺ ബട്ട് ബ്യൂട്ടിഫുൾ 3 എന്ന വെബ് സീരീസിൽ അഭിനയിച്ചു കൊണ്ടിരിക്കെയാണ് സിദ്ധാർഥിന്റെ അപ്രതീക്ഷിത മരണം.
content highlights : Balika Vadhu actors Sidharth Shukla Pratyusha Banerjee deaths
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..