ചുംബനവും ആലിംഗനവും ആക്ഷനുമില്ല, ഓസ്‌ട്രേലിയയില്‍ സീരിയല്‍ ഷൂട്ടിങ് പുനരാരംഭിച്ചു


സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണങ്ങള്‍. രംഗങ്ങളില്‍ നടീനടന്‍മാരുടെ എണ്ണം കുറയ്ക്കണം എന്ന് നിബന്ധനയില്‍ പറയുന്നു.

-

കൊവിഡ് 19 വ്യാപനം തടയാന്‍ രാജ്യത്തെ സിനിമാ-സീരിയല്‍ ഷൂട്ടിങ്ങുകളെല്ലാം നിര്‍ത്തിവെച്ചിരിക്കുകയാണ്. എന്നാല്‍ ഓസ്‌ട്രേലിയയിലെ ഒരു പ്രമുഖ ടിവി പരമ്പരയുടെ ഷൂട്ടിങ് പുനരാരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 35 വര്‍ഷമായി സംപ്രേഷണം ചെയ്യുന്ന 'നെയ്‌ബേഴ്‌സ്' എന്ന സീരീസിന്റെ ഷൂട്ടിങ് പുനരാരംഭിച്ചു. പ്രത്യേക നിബന്ധനകളോടെയാണ് ഷൂട്ടിങ് വീണ്ടും തുടങ്ങാനുള്ള അനുമതി നിര്‍മാതാക്കള്‍ക്ക് ലഭിച്ചത്.

സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണങ്ങള്‍. രംഗങ്ങളില്‍ നടീനടന്‍മാരുടെ എണ്ണം കുറയ്ക്കണം എന്ന് നിബന്ധനയില്‍ പറയുന്നു. ചുംബനരംഗങ്ങള്‍ ചിത്രീകരിക്കുന്നതിലും നിയന്ത്രണങ്ങളുണ്ട്. നടീനടന്‍മാര്‍ക്ക് ചുംബിക്കാനായി അടുത്തു വരാം. എന്നാല്‍ അതോടെ ക്യാമറ പാന്‍ ചെയ്ത് മറ്റേതെങ്കിലും രംഗങ്ങളിലേക്ക് തിരിച്ചുവിടണം. അത്തരത്തില്‍ സ്‌ക്രിപ്റ്റില്‍ മാറ്റം വരുത്തണം എന്ന നിര്‍ദേശപ്രകാരം നിരവധി മാറ്റങ്ങളോടെയാണ് ഷൂട്ടിങ്. സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായി സെറ്റിലെത്തുന്നവരുടെയെല്ലാം ശരീരോഷ്മാവ് പരിശോധിക്കും. നടീനടന്‍മാര്‍ തന്നെ അവരവരുടെ മേക്കപ്പ് ചെയ്യണം. ഒഴിച്ചുകൂടാനാവാത്ത സാഹചര്യങ്ങളില്‍ മാത്രം ആരോഗ്യമുള്ള മേക്കപ്പ് ആര്‍ട്ടിസ്റ്റുകളെ ആശ്രയിക്കാം.

1985 മാര്‍ച്ച് 18നാണ് നെയ്‌ബേഴ്‌സിന്റെ ആദ്യ എപ്പിസോഡ് പുറത്തെത്തുന്നത്. മെല്‍ബണ്‍ ആണ് പ്രധാന ലൊക്കേഷന്‍.

neighbours

Content Highlights : australian soap opera tv serial neighbours shooting resumes during corona virus fear


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കാത്തിരിപ്പിനൊടുവിൽ അവര്‍ അച്ഛനും അമ്മയുമായി

Feb 4, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023

Most Commented