'കുഞ്ഞിപിള്ളേരുടെ കൂടെ മുതുക്കൻമാർ കയറിയിരുന്ന് ടീച്ചറെ ട്രോളുന്നത് തമാശയല്ല, വൈകൃതമാണ്'


അതേസമയം സായി ശ്വേത ഉൾപ്പടെയുള്ള ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെയും ചാനലിലൂടെയും ക്ലാസെടുക്കുന്ന അധ്യാപകരുടെ വീഡിയോയും ചിത്രങ്ങളും ദുരുപയോ​ഗം ചെയ്ത് പ്രചരിപ്പിക്കുന്ന സാമൂഹ്യവിരുദ്ധർക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്ന് കേരള പോലീസ് വ്യക്തമാക്കി.

-

പൂച്ചക്കുട്ടികളുടെയും കുരങ്ങന്റെയും കഥയുമായി കേരളത്തിന്റെ മനംകവർന്ന സായി ശ്വേത എന്ന അധ്യാപികയെ പരിഹസിച്ചവർക്ക് മറുപടിയുമായി അവതാരക അശ്വതി ശ്രീകാന്ത്.

"ഒന്നാം ക്ലാസ്സിലെ കുഞ്ഞിപിള്ളേരുടെ കൂടെ മുതുക്കൻമാർ കയറിയിരുന്ന് ടീച്ചറെ ട്രോളി തമാശ കാണിക്കാൻ ശ്രമിക്കുന്നത് സത്യത്തിൽ തമാശയല്ല, വൈകൃതമാണെ"ന്ന് അശ്വതി ഫെയ്സ്ബുക്കിൽ കുറിച്ചു.

aswathy

തന്റെ അഭിപ്രായത്തെ വിമർശിച്ചവർക്കുള്ള മറുപടിയും അശ്വതി മറ്റൊരു പോസ്റ്റിലൂടെ പങ്കുവച്ചിട്ടുണ്ട്.

"ഓൺലൈൻ ക്‌ളാസ്സുകൾ കുട്ടികൾക്കും ടീച്ചർമാർക്കും പുതിയതാണ്. സാധാരണ ക്ലാസ് നടക്കുമ്പോൾ അത് ടീച്ചറിന്റെയും കുട്ടികളുടെയും മാത്രം ലോകമാണ്.അതിലേയ്ക്ക് കണ്ണ് നട്ട് ഒരു സൈബർ ലോകം മുഴവൻ ഇരിക്കുന്നുവെന്ന ചിന്ത തന്നെ അവരെ കോൺഷ്യസ് ആക്കും. അതിൽ നിന്ന് സ്വയം മാറി നിൽക്കുക എന്നത് ഒരു സാമാന്യ മര്യാദ ആണ്. അതിൽ തമാശ കാണുന്ന പ്രവണത നല്ലതല്ല എന്ന അഭിപ്രായത്തിൽ ഉറച്ച് നിൽക്കുന്നു.അവരുടെ സ്വകാര്യതയെ മാനിക്കൂ"..അശ്വതി കുറിക്കുന്നു

asw

അധ്യാപനത്തിൽ ഒരുവർഷത്തെ അനുഭവം മാത്രമുള്ള സായിശ്വേത മികച്ച അവതരണത്തിലൂടെയാണ് കുരുന്നുകളുടെയും രക്ഷിതാക്കളുടെയും മനംകവർന്നത്. ഒന്നാം ക്ലാസുകാരില്ലാത്ത വീട്ടുകാർപോലും ക്ലാസ് സശ്രദ്ധം കണ്ടിരുന്നാസ്വദിച്ചു. ക്ലാസ് ആരംഭിച്ചതോടെ വീടുകളിലെ മുതിർന്നവരും ടി.വി.ക്കു മുമ്പിലെത്തി. കൺമുന്നിൽ ടീച്ചറെന്നപോലെ വീടുകൾക്കകത്തിരുന്ന് കുഞ്ഞുങ്ങൾ അവർക്കൊപ്പം ചേർന്നു. ടീച്ചറുടെ മുമ്പിൽ കുട്ടികളുണ്ടോ എന്ന് പരിപാടി കാണുന്നവർപോലും സംശയിച്ചുപോകുന്ന തരത്തിലായിരുന്നു അവതരണം.

അതേസമയം സായി ശ്വേത ഉൾപ്പടെയുള്ള ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെയും ചാനലിലൂടെയും ക്ലാസെടുക്കുന്ന അധ്യാപകരുടെ വീഡിയോയും ചിത്രങ്ങളും ദുരുപയോ​ഗം ചെയ്ത് പ്രചരിപ്പിക്കുന്ന സാമൂഹ്യവിരുദ്ധർക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്ന് കേരള പോലീസ് വ്യക്തമാക്കി.

Content Highlights : Aswathy Sreekanth Supports Sai Swetha victors channel viral teaching video online class Kerala

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Yuan Wang-5

1 min

ഇന്ത്യയുടെ ആശങ്കകള്‍ തള്ളി ശ്രീലങ്ക; ചൈനീസ് ചാരക്കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്‍കി

Aug 13, 2022


IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


bjp

1 min

നെഹ്‌റുവിനെ ലക്ഷ്യമിട്ട് വിഭജനത്തേക്കുറിച്ചുള്ള വീഡിയോയുമായി ബിജെപി; തിരിച്ചടിച്ച് കോണ്‍ഗ്രസ്

Aug 14, 2022

Most Commented