'ഇതൊരു ഇന്‍ട്രോവേര്‍ട്ട് പ്രേമാണപ്പാ', കാസര്‍കോടന്‍ പ്രണയകഥയുമായി സൂപ്പർ ശരണ്യയിലെ 'അജിത് മേനോന്‍'


സൂപ്പര്‍ ശരണ്യയിലെ അജിത് മേനോന്‍ എന്ന കലിപ്പന്‍ കഥാപാത്രത്തിലൂടെ ശ്രദ്ധനേടിയ വിനീത് വാസുദേവനാണ് പാവത്താനായ അനുരാഗായെത്തുന്നത്.

അനുരാഗ് എഞ്ചിനീയറിങ് വർക്സ് ഹ്രസ്വചിത്രത്തിൽ നിന്നൊരു രംഗം | ഫോട്ടോ: സ്പെഷ്യൽ അറേഞ്ച്മെന്റ്

കാസര്‍കോടന്‍ ഗ്രാമത്തിലെ പ്രണയകഥ പറയുന്ന ഹ്രസ്വചിത്രം 'അനുരാഗ് എന്‍ജിനീയറിംഗ് വര്‍ക്‌സ്' ശ്രദ്ധനേടുന്നു. തിങ്കളാഴ്ച നിശ്ചയത്തിനും ന്നാ താന്‍ കേസ് കൊടിനുംശേഷം കണ്ണൂര്‍, കാസര്‍കോടന്‍ ഗ്രാമങ്ങളിലെ രസകരമായ കഥകൾ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുകയാണ്.

ചീമേനിയില്‍ നടക്കുന്ന കഥ അനുരാഗ് എന്ന ഉൾവലിഞ്ഞ സ്വഭാവമുള്ള ചെറുപ്പക്കാരന്റെ പ്രണയമാണ് പറയുന്നത്. സൂപ്പര്‍ ശരണ്യയിലെ അജിത് മേനോന്‍ എന്ന കലിപ്പന്‍ കഥാപാത്രത്തിലൂടെ ശ്രദ്ധനേടിയ വിനീത് വാസുദേവനാണ് പാവത്താനായ അനുരാഗായെത്തുന്നത്. സാധാരണ ജീവിതം സ്വപ്‌നം കാണുന്ന നായിക നീതുവായെത്തുന്ന അഖില ഉള്‍പ്പെടെ മറ്റു കഥാപാത്രങ്ങളെല്ലാം കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍നിന്നുള്ളവരാണ്.

കിരണ്‍ ജോസിയാണ് 'അനുരാഗ് എഞ്ചിനീയറിംഗ് വര്‍ക്ക്‌സ്' സംവിധാനം ചെയ്തിരിക്കുന്നത്. കിരണും ചിത്രത്തിന്റെ ഛായാഗ്രാഹകനും എഡിറ്ററുമായ ആദര്‍ശ് സദാനന്ദനും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്.



പയ്യന്നൂര്‍ക്കാരനായ ആദര്‍ശിന്റെ ചുറ്റുവട്ടത്തുള്ള കഥകളും കഥാപാത്രങ്ങളും തന്നെയാണ് ചിത്രത്തിനാധാരം. സുഹൈൽ കോയയുടെ വരികൾക്ക് മിലൻ ജോൺ സം​ഗീതസംവിധാനം നിർവഹിച്ചിരിക്കുന്നു. അരുൺ വെയ്ലറാണ് ആലാപനം. വിവേക് കളത്തിൽ കലാസംവിധാനവും വിഷ്ണു മണിക് വി.എഫ്.എക്സും കൈകാര്യം ചെയ്തിരിക്കുന്നു.

സംവിധായകൻ ​ഗിരീഷ് എ.ഡി, റീജു ജോസ് എന്നിവരാണ് ചിത്രം നിർമിച്ചത്. രാഹുൽ കെ.ആർ, അഭിജിത് നായർ എന്നിവരാണ് സഹ നിർമാതാക്കൾ.

Content Highlights: anurag engineering works, malayalam new short film, vineeth vasudevan

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022

Most Commented