അയലി വെബ്സീരീസിന്റെ പോസ്റ്റർ
യാഥാസ്ഥിതിക തമിഴ് കുടുംബത്തിലെ വിദ്യാർത്ഥിനിയുടെ സ്വപ്നവും അതിലേക്കുള്ള ദൂരവും പ്രമേയമാകുന്ന തമിഴ് വെബ് സീരീസ് 'അയലി' 26ന് പുറത്തിറങ്ങും. മലയാളിയുടെ പ്രിയ നടി അനുമോൾ കുറുവമ്മാൾ എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'അയലി' സീ 5 ഒറിജിനൽസിലാണ് എത്തുന്നത്.
വീരപ്പണ്ണായി ഗ്രാമത്തിലെ സ്ത്രീകളെ അടിച്ചമർത്തുന്ന, ഭയാനകമായ പഴക്കമുള്ള ആചാരങ്ങളെയും പാരമ്പര്യങ്ങളെയും ധിക്കരിച്ച് ഡോക്ടറാകാനുള്ള തന്റെ സ്വപ്നത്തിലേക്കുള്ള പെൺകുട്ടിയുടെ ജീവിതമാണ് കഥാ പശ്ചാത്തലം. അഭി നക്ഷത്രയും അനുമോളുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എട്ട് എപ്പിസോഡുകളായി പുറത്തിറങ്ങുന്ന അയലിയുടെ ട്രെയിലർ പുറത്തിറങ്ങി.
എസ്ട്രെല്ല പ്രൊഡക്ഷന്റെ ബാനറിൽ കുഷ്മാവതി നിർമ്മിക്കുന്ന അയലി നവാഗതനായ മുത്തുകുമാറാണ് സംവിധാനം ചെയ്യുന്നത്. മുത്തുകുമാർ, വീണൈ മൈന്താൻ, സച്ചിൻ എന്നിവർ ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. മ്യൂസിക്: രേവാ, എഡിറ്റർ ഗണേഷ് ശിവ, ഛായാഗ്രഹണം: രാംജി എന്നിവരാണ് അണിയറയിൽ. മഥൻ, ലിങ്ക, സിങ്കംപുലി, ധർമ്മരാജ്, ലവ്ലിൻ, തുടങ്ങി വൻ താരനിരയിലാണ് അയാളി ഒരുക്കിയത്. അതിഥി താരമായി ലക്ഷ്മിപ്രിയ ചന്ദ്രമൗലി, സ്മൃതി വെങ്കട്, ഭഗവതി പെരുമാൾ എന്നിവരും എത്തുന്നു.
പുതുക്കോട്ടൈ തമിഴ് ശൈലിയിൽ അനുമോൾ തന്നെയാണ് അയാലിയിൽ ഡബ്ബ് ചെയ്തിരിക്കുന്നത്. ഇതാദ്യമായാണ് തമിഴിൽ അനുമോൾ ഡബ്ബ് ചെയ്യുന്നത്. അനുമോൾ നേരത്തെ ഒരുനാൾ ഇരവിൽ, തിലഗർ, കണ്ണുക്കുള്ളൈ, രാമർ, സൂറൻ, മഗ്ഴ്ചി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഐശ്വര്യ രാജേഷിനൊപ്പം തമിഴിൽ ഫറാന എന്ന സിനിമ പുറത്തിറങ്ങാനിരിക്കെയാണ് അയലി എത്തുന്നത്. മലയാളത്തിൽ ത തവളയുടെ ത, വൈറൽ സെബി, പെൻഡുലം തുടങ്ങി ഒരുപിടി ചിത്രങ്ങളാണ് അനുമോളുടേതായി പുറത്താനിരിക്കുന്നത്. ആദ്യമായി സംസ്കൃതത്തിൽ ചെയ്ത തയ നിരവധി അവാർഡുകളും കരസ്ഥമാക്കിയിട്ടുണ്ട്.
Content Highlights: anumol tamil web series, ayali trailer released
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..