അന്ധവിശ്വാസങ്ങൾ ജനിപ്പിക്കുന്ന അഞ്ചുകണ്ണൻമാർ; ഉല്ലാസ് പന്തളം നായകനായി പോക്കറ്റ് മൂവി


അഞ്ചുകണ്ണൻ എന്ന ബിംബത്തെ സംബന്ധിച്ച് സമൂഹത്തിൽ നിലനിൽക്കുന്ന ചില അന്ധവിശ്വാസങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്.

'അഞ്ചുകണ്ണനി'ൽ ഉല്ലാസ് പന്തളം | ഫോട്ടോ: സ്ക്രീൻ​ഗ്രാബ് | youtu.be/CGNlxdMDQIU

സമൂഹമാധ്യമങ്ങളിൽ തരംഗമായി മലയാളത്തിലെ ആദ്യ പോക്കറ്റ് മൂവിയായ 'അഞ്ചുകണ്ണൻ'. അന്ധവിശ്വാസങ്ങൾ എങ്ങനെയാണ് സമൂഹത്തിൽ സൃഷ്ടിക്കപ്പെടുന്നതെന്ന് ഹാസ്യത്തിൽ ചാലിച്ച് പറയുകയാണ് ചിത്രം. ഘോഷീസ് പിക്ചേഴ്സിന്റെ ബാനറിൽ ഉല്ലാസ് പന്തളം കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രതീഷ് ലാൽ ആണ്.

അഞ്ചുകണ്ണൻ എന്ന ബിംബത്തെ സംബന്ധിച്ച് സമൂഹത്തിൽ നിലനിൽക്കുന്ന ചില അന്ധവിശ്വാസങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. ഹാസ്യ കഥാപാത്രങ്ങളിലൂടെയും കോമഡി സ്റ്റേജ് പ്രോഗ്രാമുകളിലൂടെയും ശ്രദ്ധ നേടിയ ഉല്ലാസ് പന്തളം അഞ്ചുകണ്ണനിൽ ഗൗരവമേറിയ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

അമേരിക്കൻ മലയാളി വിമൽ ഘോഷ് നിർമിച്ച ചിത്രത്തിന്റെ കഥയും തിരക്കഥയും ഷെറിൻലാലിന്റെതാണ്. കിഷോർ കിച്ചുവാണ് ഛായാഗ്രഹണം. 22 മിനിറ്റ് മാത്രം ദൈർഘ്യമുള്ള ചിത്രത്തിന്റെ എഡിറ്റിങും ഗ്രാഫിക്സും നിർവഹിച്ചിരിക്കുന്നത് സുരേഷ് കൃഷ്ണയാണ്. ബി ടി അനിൽകുമാറിന്റെ ഗാനങ്ങൾക്ക് രഘുപതി പൈയാണ് സംഗീതം നൽകിയത്.

സൈന പ്ലേയിലൂടാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. ഇതിനോടകം തന്നെ നിരവധി പേരാണ് ചിത്രം കണ്ടത്.

Content Highlights: anchukannan, malayalam pocket movie, ullas panthalam

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022


K Sudhakaran

1 min

പാലക്കാട് കൊലപാതകത്തിനു പിന്നില്‍ സിപിഎം; എല്ലാം ബിജെപിയുടെ തലയില്‍വെക്കാന്‍ പറ്റുമോയെന്ന് സുധാകരന്‍

Aug 15, 2022

Most Commented