ട്രെയ്ലറിൽ നിന്ന്
അമല പോൾ പ്രധാന വേഷത്തിലെത്തുന്ന ഹിന്ദി വെബ് സീരിസ് ‘രഞ്ജിഷ് ഹി സഹി’ ട്രെയിലർ റിലീസ് ചെയ്തു. 70 കളിലെ ബോളിവുഡ് പശ്ചാത്തലമായെത്തുന്ന സീരീസിൽ സിനിമാ താരത്തിന്റെ വേഷത്തിലാണ് അമല എത്തുന്നത്.
ജീവിതത്തിൽ പരാജിതനായ സിനിമാ സംവിധായകന്റെയും സൂപ്പർനായികയുടെയും പ്രണയമാണ് സീരീസിന്റെ പ്രമേയം. അമലയുടെ ആദ്യ ഹിന്ദി പ്രോജക്ട് ആണിത്.
സാക്ഷി ഭട്ട് ആണ് നിർമാണം. വൂട്ട് സെലക്ട് എന്ന ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ ജനുവരി 13 മുതൽ സീരിസ് സംപ്രേക്ഷണം ചെയ്ത് തുടങ്ങും. താഹിർ രാജ്, അമൃത പുരി എന്നിവരാണ് മറ്റ് അഭിനേതാക്കൾ. പുഷ്പദീപ് ഭരദ്വാജ് ആണ് സീരീസിന്റെ രചനയും സംവിധാനവും.
Content Highlights : Amala Paul Hindi Series Ranjish Hi Sahi Trailer Tahir Raj Bhasin Amrita Puri
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..