-
നടി ദിവ്യയ്ക്കും ഭർത്താവും സംവിധായകനുമായ രതീഷിനും പെൺകുഞ്ഞ് പിറന്നു. രതീഷാണ് തങ്ങളുടെ ജീവിതത്തിലേക്ക് മകൾ എത്തിയ സന്തോഷം ആരാധകരുമായി പങ്കുവച്ചത്.
വരദക്ഷിണ എന്നാണ് മകൾക്ക് നൽകിയിരിക്കുന്ന പേര്.
ടെലിവിഷൻ പരമ്പരകളിലൂടെ ശ്രദ്ധേയയായ താരമാണ് ദിവ്യ വിശ്വനാഥ്. മലയാളത്തിന് പുറമേ തമിഴ് പരമ്പരകളിലും ദിവ്യ സജീവമായിരുന്നു. പുറമേ പത്തോളം സിനിമകളിലും താരം വേഷമിട്ടിട്ടുണ്ട്.
പോയ വർഷത്തെ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായ ആൻഡ്രോയ്ഡ് കുഞ്ഞപ്പന്റെ സംവിധായകനാണ് രതീഷ്. സുരാജും സൗബിനും കേന്ദ്രകഥാപാത്രങ്ങളായെത്തിയ ചിത്രം പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.
Content Highlights : Actress Divya Viswanath and director Raatheesh blessed With baby girl
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..