നടി ചന്ദ്ര ലക്ഷ്‍മൺ വിവാഹിതയാവുന്നു, വരൻ സീരിയൽ താരം ടോഷ് ക്രിസ്റ്റി


1 min read
Read later
Print
Share

മിനിസ്ക്രീൻ പരമ്പരകളിലൂടെ ശ്രദ്ധേയനായ ടോഷ് ക്രിസ്റ്റിയാണ് വരൻ

Tosh Christy, Chandra Lakshman

സീരിയൽ, സിനിമാ താരം ചന്ദ്ര ലക്ഷ്‍മൺ വിവാഹിതയാവുന്നു. മിനിസ്ക്രീൻ പരമ്പരകളിലൂടെ ശ്രദ്ധേയനായ ടോഷ് ക്രിസ്റ്റിയാണ് വരൻ. സോഷ്യൽ മീഡിയയിലൂടെ ചന്ദ്ര ലക്ഷ്‍മൺ തന്നെയാണ് വിവാഹക്കാര്യം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.

തൻറെ വിവാഹത്തെക്കുറിച്ചുള്ള അവസാനിക്കാത്ത ചോദ്യങ്ങൾക്ക് ഇവിടെ അന്ത്യമാവുകയാണെന്ന് ചന്ദ്ര ഇൻസ്റ്റഗ്രാമിൽ കുറിക്കുന്നു.

"അതെ, എന്നാണ് ഞങ്ങൾ പറഞ്ഞത്. ഞങ്ങളുടെ കുടുംബാം​ഗങ്ങളുടെ സമ്മതത്തോടെയും അനുഗ്രഹത്തോടെയും ഒരു പുതിയ യാത്ര ആരംഭിക്കുമ്പോൾ, ഞങ്ങളുടെ സന്തോഷത്തിൽ ഞങ്ങളുടെ അഭ്യുദയകാംക്ഷികളായ നിങ്ങളെയും പങ്കാളികളാക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. എൻറെ വിവാഹത്തെക്കുറിച്ചുള്ള അവസാനിക്കാത്ത ചോദ്യങ്ങൾക്ക് ഇവിടെ അവസാനമാവുന്നു. ഞങ്ങളെ അനുഗ്രഹിക്കുക. പ്രാർഥനകളിൽ ഓർക്കുക. വഴിയേ എല്ലാം അറിയിക്കാം" ഇരുവരും കൈകൾ കോർത്തിരിക്കുന്നതിൻറെ ചിത്രത്തോടൊപ്പം ചന്ദ്ര കുറിച്ചു.

2002ൽ പുറത്തിറങ്ങിയ 'മനസെല്ലാം' എന്ന തമിഴ് ചിത്രത്തിലൂടെയാണ് ചന്ദ്ര സിനിമയിലെത്തുന്നത്. 'സ്റ്റോപ്പ് വയലൻസ്' എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ മലയാള സിനിമയിലേക്കും എത്തി. ചക്രം, കല്യാണ കുറിമാനം, ബോയ്ഫ്രണ്ട്, പച്ചക്കുതിര, പായും പുലി, കാക്കി തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. നിരവധി ഹിറ്റ് പരമ്പരകളിലും ശ്രദ്ധേയ വേഷങ്ങൾ ചന്ദ്ര അവതരിപ്പിച്ചിരുന്നു. ചന്ദ്രയും ടോഷും ഒന്നിച്ചഭിനയിക്കുന്ന പരമ്പരയും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്.


content highlights : actress chandra lakshman to get married to actor Tosh Christy

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

Most Commented