ഡയലോ​ഗെല്ലാം 'തം​ഗ്ലീഷിൽ', സംവിധാനം എം.കെ സ്റ്റാലിന്റെ മകന്റെ ഭാര്യ; നിർമൽ പാലാഴി തമിഴിലേക്ക്


സീരീസിലെ സിദ് ശ്രീറാം ആലപിച്ച ​ഗാനം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.

പേപ്പർ റോക്കറ്റിലെ താരങ്ങൾ. നിർമൽ പാലാഴി ഫെയ്സ്ബുക്കിൽ പങ്കുവെച്ചചിത്രം

മലയാളത്തിലെ പ്രശസ്ത ഹാസ്യതാരം നിർമൽ പാലാഴി തമിഴിലേക്ക്. തമിഴ്നടൻ ഉദയനിധി സ്റ്റാലിന്റെ ഭാര്യയായ കൃതിക ഉദയനിധി സംവിധാനം ചെയ്യുന്ന പേപ്പർ റോക്കറ്റ് എന്ന വെബ്സീരീസിലൂടെയാണ് നിർമൽ തമിഴിൽ അരങ്ങേറ്റം കുറിക്കുന്നത്. കാളിദാസ് ജയറാമാണ് സീരീസിലെ നായകവേഷത്തിൽ.

നിർമൽ പാലാഴി തന്നെയാണ് ഫെയ്സ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്. സിനിമാ പ്രമോഷൻ ജോലി ചെയ്യുന്ന സുഹൃത്ത് സം​ഗീത വഴിയാണ് ലോക്ക്ഡൗൺ സമയത്ത് ഇങ്ങനെയൊരു അവസരം ലഭിച്ചതെന്ന് നിർമൽ പറയുന്നു. എം.കെ സ്റ്റാലിന്റെ മകനായ ഉദയാനിധി സ്റ്റാലിന്റെ ഭാര്യയാണ് സംവിധാനം ചെയ്യുന്നതെന്നറിഞ്ഞപ്പോൾ അമ്പരന്നുവെന്നും നിർമൽ പറഞ്ഞു.

അതുവരെ നേരിട്ടുപോലും കാണാത്ത കാളിദാസ് ജയറാമാണ് തന്നെ ആ വേഷത്തിലേക്ക് നിർദേശിച്ചത്. അതറിഞ്ഞപ്പോൾ അതിശയവും സ്നേഹവും തീർത്താൽ തീരാത്ത നന്ദിയും തോന്നി. കാരണം കാളിദാസിനെ അതുവരെയും നേരിട്ട് കാണുകപോലും ചെയ്തിരുന്നില്ലെന്നും നിർമൽ പറഞ്ഞു.

സിദ് ശ്രീറാം ആലപിച്ച സീരീസിലെ ​ഗാനം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ധരൺ കുമാറാണ് സം​ഗീതം. ടാനിയ രവിചന്ദ്രൻ, ​ഗൗരി ജി. കിഷൻ, പൂർണിമ ഭാ​ഗ്യരാജ്, കെ. രേണുക, നാ​ഗിനീഡു, കാളി വെങ്കട്, കരുണാകരൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. റിച്ചാർഡ് എം നാഥനാണ് ഛായാ​ഗ്രഹണം.

Content Highlights: paper rocket, nirmal palazhi in tamil web series, kalidas jayaram, kiruthiga udayanidhi

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


Ever Given Ever Green

1 min

അന്ന് 'എവർഗിവൺ' സൂയസില്‍ കുടുങ്ങി; ഇന്ന് ജീവനക്കാര്‍ക്ക് 5 കൊല്ലത്തെ ശമ്പളം ബോണസായി നല്‍കി കമ്പനി

Mar 22, 2023


dellhi

1 min

പകരം വീട്ടി ഇന്ത്യ; ഡല്‍ഹിയിലെ യു.കെ. ഹൈക്കമ്മീഷനുള്ള സുരക്ഷ വെട്ടിക്കുറച്ചു

Mar 22, 2023

Most Commented