
മനോജ് കുമാർ, ശബരീനാഥ് | Photo: facebook.com|manunair369
അന്തരിച്ച സീരിയൽ താരം ശബരീനാഥിനെക്കുറിച്ചുള്ള ഓർമകൾ പങ്കുവച്ച് നടൻ മനോജ് കുമാർ. ശബരിനാഥിന്റെ മരണം ഉൾക്കെള്ളാനാവുന്നില്ലെന്നും തന്നേക്കാൾ പ്രായം കുറഞ്ഞ ശബരിക്ക് തന്റെ എഫ്ബി പേജിൽ പരേതർക്ക് നൽകുന്ന ‘വാക്കുകൾ’ ചാർത്താൻ ആഗ്രഹിക്കുന്നില്ലെന്നും മനോജ് കുറിക്കുന്നു.
മനോജ് പങ്കുവച്ച കുറിപ്പ്
ഇന്നലെ രാത്രി ഏതാനും മണിക്കൂർ എനിക്കു സമനില തെറ്റിയ അവസ്ഥയായിരുന്നു. എന്റെ ശബരി ഈ ലോകം വിട്ടു പോയെന്ന് ആരൊക്കെയോ പുലമ്പുന്ന പോലെ...!!!? ഒന്നും എനിക്ക് മനസ്സിലാവുന്നില്ല. ഒരിക്കലും ഉൾകൊള്ളാൻ കഴിയുന്നില്ല. ഈ നിമിഷം പോലും.
തിരുവനന്തപുരത്ത് നമ്മുടെ സീരിയൽ സഹപ്രവർത്തകർക്ക് എന്തെങ്കിലും ആപത്തോ അപകടമോ അറിഞ്ഞാൽ, ഞാൻ ആദ്യം വിളിക്കുന്നത് നിന്നെയാ...നീ അതിന്റെ കാര്യങ്ങളൊക്കെ വിശദമായി എന്നെ അറിയിക്കും...
ഇന്നലെ രാത്രിയും നിന്നെ തന്നെയാ ഞാൻ ആദ്യം വിളിച്ചത്...‘മനോജേട്ടാ, ഞാനിവിടെ തന്നെയുണ്ട്. എനിക്കൊരു പ്രശ്നവുമില്ല. ആരാ ഇത് പറഞ്ഞത്’ എന്ന വാക്കു കേൾക്കാൻ. പക്ഷേ നീ ഫോൺ ‘എടുത്തില്ല’
എന്നേക്കാൾ പ്രായം കുറഞ്ഞ നിനക്ക് എന്റെ എഫ്ബി പേജിൽ പരേതർക്ക് നൽകുന്ന ‘വാക്കുകൾ’ ചാർത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. കാരണം നീയെന്റെ ഹൃദയത്തിൽ നിറഞ്ഞ പുഞ്ചിരിയോടെ ജീവനോടെ, ചൈതന്യത്തോടെ ഇപ്പോഴും ഉണ്ട്.
അതു കൊണ്ട് ‘വിട’...ആദരാഞ്ജലി...പ്രണാമം..." ഇതൊന്നും നീയെന്നിൽ നിന്ന് ഒരിക്കലും പ്രതീക്ഷിക്കേണ്ട, ഞാൻ തരില്ല. നിന്നോട് അങ്ങനെ മാത്രമേ എനിക്കിനി ‘പ്രതികാരം’ ചെയ്യാൻ കഴിയൂ. ok ശബരി. TAKE CARE...
ഇന്നലെ രാത്രി ഏതാനും മണിക്കൂർ എനിക്ക് സമനില തെറ്റിയ അവസ്ഥയായിരുന്നു... എൻ്റെ ശബരി ഈ ലോകം വിട്ടു പോയെന്ന്...
Posted by Manoj Kumar on Thursday, 17 September 2020
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..