ഗായത്രിയുടെ 'വൈറല്‍' ആക്സിഡന്‍റിലെ ആ ജിഷിന്‍ ഞാനല്ല; വ്യാജ വാർത്തകളോട് പ്രതികരിച്ച് താരം


ഗായത്രി സുരേഷും സുഹൃത്തും സഞ്ചരിച്ചിരുന്ന വാഹനം കാക്കനാട് ഭാഗത്തു വച്ചാണ് അപകടത്തിൽപ്പെട്ടത്

Photo | https:||www.instagram.com|jishinmohan_s_k, https:||www.youtube.com|watch?v=wfb3RP25GhM

നടി ഗായത്രി സുരേഷിന്റെ വാഹനം അപകടത്തിൽപ്പെട്ടപ്പോൾ ഒപ്പം ഉണ്ടായിരുന്നത് താനല്ലെന്നും അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്നും സീരിയൽ താരം ജിഷിൻ മോഹൻ. ഗായത്രിക്കൊപ്പം ഉണ്ടായിരുന്നത് സീരിയിൽ താരം ജിഷിൻ ആണെന്നായിരുന്നു ചില യൂട്യൂബ് ചാനലുകളിൽ വാർത്തകൾ വന്നത്. എന്നാൽ ഇതു തെറ്റാണെന്നും അത്ര സാധാരണമല്ലാത്ത പേര് ഉള്ള അഹങ്കാരം ഇതോടെ പോയി കിട്ടിയെന്നും ജിഷിൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ലൈവിൽ വ്യക്തമാക്കി.

'ആ ജിഷിൻ ഞാനല്ല. ഗായത്രി സുരേഷിന് ഒപ്പം ഉണ്ടായിരുന്ന സീരിയൽ നടൻ ഇവനാണ് എന്ന തലക്കെട്ടോടെ ചില വാർത്തകൾ കണ്ടു. ശരിക്കും മാനനഷ്ടത്തിന് കേസ് നൽകുകയാണ് വേണ്ടത്. എല്ലാവരുടെയും വീട്ടിൽ വരുന്ന അതിഥികൾ ആയിട്ടാണ് ഞങ്ങൾ സീരിയൽ താരങ്ങളെ കാണുന്നത്. അതിന്‍റെ ഒരു സ്നേഹവും ബഹുമാനവും ഞങ്ങൾക്ക് കിട്ടാറുണ്ട് അത് ദയവായി മോശം ഹെഡിങ്ങുകൾ ഇട്ടു നശിപ്പിക്കരുത്. നിങ്ങൾ വാർത്ത വളച്ചൊടിച്ച് കൊടുക്കുമ്പോൾ എനിക്കും അച്ഛനും അമ്മയും ഉണ്ടെന്ന് ഓർക്കണം' – ജിഷിൻ പറഞ്ഞു.

ഗായത്രി സുരേഷും സുഹൃത്തും സഞ്ചരിച്ചിരുന്ന വാഹനം കാക്കനാട് ഭാഗത്തു വച്ചാണ് അപകടത്തിൽപ്പെട്ടത്. ഇവർ വാഹനം നിർത്താതെ പോയതോടെ ഒരു സംഘം പിന്തുടരുകയും ഗായത്രിയേയും സുഹൃത്തിനെയും നടുറോഡിൽ തടഞ്ഞു വയ്ക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. തുടർന്ന് സംഭവത്തിൽ വിശദീകരണവുമായി ​ഗായത്രി രം​ഗത്തെത്തുകയും ചെയ്തിരുന്നു.

content highlights : Actor Jishin Mohan on Gayathri Suresh Car Accident controversy

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Sreejith Ravi

1 min

ആദ്യകേസ് കെട്ടിച്ചമച്ചതാണെന്ന് ശ്രീജിത്ത് രവി, വീണ്ടും സമാനകേസില്‍ പിടിയില്‍

Jul 7, 2022


Sreejith Ravi

1 min

കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം; നടന്‍ ശ്രീജിത്ത് രവി പോക്‌സോ കേസില്‍ അറസ്റ്റില്‍

Jul 7, 2022


Swapna Suresh

1 min

സ്വപ്‌ന സുരേഷിനെ എച്ച്ആര്‍ഡിഎസ് പിരിച്ചുവിട്ടു

Jul 6, 2022

Most Commented