-
അമ്മയുടെ ഓർമകളിൽ വികാരനിർഭരനായി നടൻ ആദിത്യൻ ജയൻ. തന്റെ അമ്മ എല്ലാവരെയും സ്നേഹിക്കാൻ അറിയുന്ന ഒരാളെന്ന് ആദിത്യൻ ജയൻ ഫെയ്സ്ബുക്കിൽ കുറിച്ചു. അമ്മയുടെ ഒരു ചിത്രം പങ്കുവച്ചായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്.
ജീവിതത്തിൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ട വ്യക്തി അമ്മയാണെന്ന് ആദിത്യൻ ജയൻ പറയാറുണ്ട്. കുറച്ച് വർഷങ്ങൾക്ക് മുൻപാണ് ആദിത്യൻ ജയന്റെ അമ്മ വിടപറയുന്നത്.
അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം
''ഇനി ഒരിക്കലും തിരിച്ചുവരാത്ത കാലം. ഇങ്ങനെ ഒരു ഫോട്ടോ കിട്ടിയപ്പോൾ എനിക്ക് വല്ലാത്ത വിഷമം തോന്നി. എന്റെ അനുജത്തിയുടെ കല്യാണദിവസം രാവിലെ 6 ന് അമ്പലപ്പുഴ ക്ഷേത്രം. അമ്മ ആകെ വയ്യാതെ യാത്ര ചെയ്തു. എനിക്കാണേൽ ഏറ്റവും സന്തോഷമുള്ള ദിവസവും എന്നാൽ എല്ലാം പെട്ടന്ന് അവസാനിച്ചു.
എല്ലാവരെയും സ്നേഹിക്കാൻ മാത്രം അറിയാവുന്ന അമ്മ. അമ്മയുടെ കയ്യിൽ നിന്നും ഭക്ഷണം കഴിച്ചവരാ എനിക്ക് ഏറ്റവും വേദന തന്നതും. നന്നായിരിക്കട്ടെ, അമ്മ എവിടെയോ ഇരുന്ന് ഇതെല്ലാം കാണുന്നുണ്ടാകും. അതുപോലെ ഒരു ദിവസമായിരുന്നു ഈ ദിവസവും.''
നടി അമ്പിളി ദേവിയാണ് ആദിത്യൻ ജയന്റെ ഭാര്യ. 2019 ജനുവരി 25ന് ആയിരുന്നു കൊല്ലം കൊറ്റന്‍ കുളങ്ങര അമ്പലത്തില്‍ വച്ച് അമ്പിളി ദേവിയും ആദിത്യനും വിവാഹിതരായത്. വിവാഹിതരായതിന് ശേഷം കുടുംബത്തോടൊപ്പമുള്ള എല്ലാ വിശേഷങ്ങളും ആദിത്യന് പങ്കുവയ്ക്കാറുണ്ട്.
Content Highlights: actor adithyan jayan emotinal Facebook post about his diseased mother
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..