മൂന്ന് ലക്ഷം രൂപയുടെ സമ്മാനങ്ങളുമായി ആക്ഷന്‍ പ്രൈം ഒടിടി ഹ്രസ്വചിത്ര മത്സരം


ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള അപേക്ഷാഫോം ആക്ഷന്റെ സൈറ്റില്‍ ലഭ്യമാണ്

കമ്പനി സി.ഇ.ഓ വിജേഷ് പിള്ള, ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഡയറക്ടറും ചലച്ചിത്ര സംവിധായകനുമായ ഗിരീഷ് കുന്നുമ്മൽ, പി.ആർ.ഒ പി.ശിവപ്രസാദ് എന്നിവർ ഷോർട്ട് ഫിലിമിന്റെ ലോഗോ പ്രകാശനം ചെയ്യുന്നു

കൊച്ചി: ഒടിടി പ്ലാറ്റ്‌ഫോം രംഗത്ത് പുത്തന്‍ ദൃശ്യാനുഭവങ്ങള്‍ സമ്മാനിക്കാന്‍ ചിങ്ങം ഒന്നിന് (ഓഗസ്റ്റ് 17) ലോഞ്ച് ചെയ്യപ്പെടുന്ന പ്ലാറ്റ്‌ഫോമാണ് ആക്ഷന്‍ ഒടിടി. ഏറെ സവിശേഷതകള്‍ ഉള്ള ആക്ഷന്‍ പ്രൈമിന്റെ നേതൃത്വത്തില്‍ ഓഗസ്റ്റ് 20 മുതൽ ഇന്ത്യയിലെ എല്ലാ ഭാഷകളിലുമുള്ള ഹൃസ്വ ചിത്രങ്ങള്‍ക്കായി ഒരു ഇന്റര്‍നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ നടത്തുന്നുണ്ട്. മികച്ച ചിത്രത്തിന് ഒരു ലക്ഷം രൂപ ഉള്‍പ്പടെ 3 ലക്ഷം രൂപയുടെ സമ്മാനങ്ങളാണ്.

കലയും സംസ്‌കാരവും, ചലച്ചിത്രഭാഷയും അതിന്റെ ഉന്നതിയില്‍ നിലനിര്‍ത്തിക്കൊണ്ട് സംഘടിപ്പിക്കുന്ന ഈ ഫെസ്റ്റിവലിന്റെ ജൂറി പാനല്‍ മലയാളത്തിലെയും ഇതര ഭാഷകളിലെയും ചലച്ചിത്രങ്ങളെ നല്ല രീതിയില്‍ വിലയിരുത്തുന്ന വ്യക്തിത്വങ്ങള്‍ അടങ്ങുന്നവര്‍ ആയിരിക്കും. ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള അപേക്ഷാഫോം ആക്ഷന്റെ സൈറ്റില്‍ ലഭ്യമാണ്.

കൊച്ചിയില്‍ നടന്ന പത്രസമ്മേളനത്തില്‍ കമ്പനി സി.ഇ.ഓ വിജേഷ് പിള്ള, ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ ഡയറക്ടറും ചലച്ചിത്ര സംവിധായകനുമായ ഗിരീഷ് കുന്നുമ്മല്‍, പി.ആര്‍.ഒ പി.ശിവപ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു.

Content Highlights: Action OTT Online platform conducts International short film festival 2021

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
R Madhavan, Interview ,Rocketry The Nambi Effect Movie, Minnal Murali Basil Joseph

1 min

ഞാനിത് അര്‍ഹിക്കുന്നു, എന്റെ അറിവില്ലായ്മ; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ആര്‍ മാധവന്‍

Jun 27, 2022


satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


Balussery mob attack

1 min

തോട്ടില്‍ മുക്കി, ക്രൂരമര്‍ദനം; ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍

Jun 26, 2022

Most Commented