ലോക്ക്ഡൗണില്‍ സോഷ്യല്‍മീഡിയില്‍ സജീവമാണ് സിനിമാതാരങ്ങളും. ഷൂട്ടിങ് തിരക്കുകളില്ലാതെ വീട്ടിലിരിക്കുമ്പോള്‍ വിശ്രമവേളകളില്‍ ഉത്സാഹം പകരുന്ന കാര്യങ്ങളില്‍ മുഴുകുകയാണ്. ക്രിയാത്മകതയോടെ ചെയ്യുന്ന രസകരങ്ങളായ കാര്യങ്ങളുടെ വീഡിയോകള്‍ ആരാധകരുമായി പങ്കുവെക്കുന്നുമുണ്ട്.

ഇപ്പോള്‍ അത്തരമൊരു വീഡിയോ വൈറലാവുകയാണ്. പഴയകാല തമിഴ്‌നടി പ്രഗതിയുടെ തകര്‍പ്പന്‍ ഡാന്‍സ് വീഡിയോ ആണിത്. തൊണ്ണൂറുകളിലെ തമിഴ്-തെലുങ്ക് ചിത്രങ്ങളിലെ സ്ഥിരസാന്നിധ്യമായിരുന്നു ഇവര്‍. 

വിജയ് നായകനാകുന്ന മാസ്റ്റര്‍ എന്ന റിലീസ് കാത്തിരിക്കുന്ന ചിത്രത്തിലെ ഹിറ്റ് ഗാനം വാത്തി കമിങ്‌ന് ചുവടുവെച്ചുകൊണ്ടാണ് പ്രഗതി ഇപ്പോള്‍ ആരാധകരെ കയ്യിലെടുത്തിരിക്കുന്നത്. നാല്‍പ്പത്തിനാലുകാരിയായ നടി മകനോടൊപ്പമാണ് കിടിലന്‍ നൃത്തച്ചുവടുകള്‍ വയ്ക്കുന്നത്.

Content Highlights : yeteryear tamil actress pragathy dance video viral vaathi coming master movie lockdown