സിനിമയുടെ വെള്ളിവെളിച്ചത്തിൽ നിന്നും മാറിയാണ് നടൻ മോഹൻലാലിന്റെ മകൾ വിസ്മയയുടെ യാത്ര. മായ എന്ന് വിളിപ്പേരുള്ള വിസ്മയയുടെ ഇഷ്ടങ്ങൾ എഴുത്തിനോടും ആയോധനകലകളോടും യാത്രകളോടുമാണ്.

അത്തരത്തിൽ സഹോദരൻ പ്രണവിനും കൂട്ടുകാർക്കുമൊപ്പം നടത്തിയ യാത്രയുടെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് വിസ്മയ ഇപ്പോൾ. ട്രെക്കിങ്ങും മറ്റുമായി യാത്ര ആഘോഷിക്കുകയാണ് വിസ്മയയും പ്രണവും. 

അച്ഛന്റെ പാത പിന്തുടർന്ന് പ്രണവ് സിനിമയിലെത്തിയെങ്കിലും മായ ഒരു പുസ്തകം അടുത്തിടെ പുറത്തിറക്കിയിരുന്നു. ജാപ്പനീസ് ഹൈക്കു കവിതകളിൽനിന്ന് പ്രചോദനമുൾക്കൊണ്ട് വിസ്മയ എഴുതിയ എഴുപതിലധികം കുറുങ്കവിതകളും അതിനനുസരിച്ച് വരച്ച ചിത്രങ്ങളും ചേർന്ന ‘ഗ്രെയ്ൻസ് ഓഫ് സ്റ്റാർഡസ്റ്റ്’ എന്ന പുസ്തകം ഇക്കഴിഞ്ഞ വാലന്റൈൻസ് ദിനത്തിലാണ് പുറത്തിറക്കിയത്.. വിസ്മയയുടെ ആദ്യപുസ്തകമാണിത്.

പത്തും പതിനഞ്ചും വരികളുള്ള കവിതകൾമുതൽ ഒറ്റവരി കവിതകൾവരെ സമാഹാരത്തിലുണ്ട്. പ്രണയവും വിരഹവും കുറുമ്പും കുസൃതിയും അമൂർത്തമായ ആശയങ്ങളുമെല്ലാം കുറുങ്കവിതകളായി നിറയുന്നു. ബോളിവുഡിന്റെ ബി​ഗ് ബി അമിതാഭ് ബച്ചനടക്കം നിരവധി പേരാണ് വിസ്മയയുടെ പുസ്തകത്തിന് അഭിനന്ദനങ്ങളുമായി എത്തിയത്. 

content highlights : Vismaya mohanlal shares travel pics with brother, actor Pranav Mohanlal