മോഹൻലാലിന്റെ ആക്ഷൻ സിനിമകൾക്ക് ആരാധകർ ഏറെയാണ്. അച്ഛന് ആക്ഷനോടുളള ഇഷ്ടം മകൻ പ്രണവിനും അത് പോലെ തന്നെ പകർന്ന് കിട്ടിയിട്ടുണ്ട്. പ്രണവ് തിരിച്ചു വരവിൽ ചെയ്ത രണ്ട് ചിത്രങ്ങളിലും ആക്ഷന് പ്രാധാന്യം ഉണ്ടായിരുന്നു.

ആദ്യ ചിത്രം ആദിയിൽ പാർക്കൗറിലും രണ്ടാമത്തെ ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ സർഫിങ്ങിലും പ്രണവ് തിളങ്ങിയിരുന്നു. ഇപ്പോഴിതാ അച്ഛനും ചേട്ടനും മാത്രമല്ല തനിക്കും ആക്ഷൻ വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് മോഹൻലാലിന്റെ മകൾ വിസ്മയയും. 

തായ് ആയോധനകല  പരിശീലിക്കുന്നതിന്റെ വിസ്മയയുയെ വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 

💥🥊 @tony_lionheartmuaythai @fitkohthailand

A post shared by Maya Mohanlal (@mayamohanlal) on

അച്ഛനെയും ചേട്ടനെയും പോലെ വെള്ളിത്തിരയല്ല, എഴുത്തിന്റെയും വരയുടെയും വേറിട്ട ലോകത്തേയ്ക്കാണ് വിസ്മയയുടെ യാത്ര. ക്യാമറയോടും വെള്ളിവെളിച്ചത്തോടും മുഖം തിരിച്ച മായ ഒരു പുസ്തകം പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ്. ഗ്രെയ്ന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ് എന്നു പേരിട്ടിരിക്കുന്ന പുസ്‌കത്തിന്റെ ഇതിവൃത്തം വിസ്മയയുടെ കവിതകളും പെയിന്റിങ്ങുകളുമാണ്.

പുസ്തകത്തിന്റെ കവര്‍ പേജ് നേരത്തെ തന്റെ  ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിരുന്നു. അച്ഛന്റെ പാത പിന്തുടര്‍ന്ന് പ്രണവ് സിനിമയിലെത്തിയെങ്കിലും സിനിമയുടെ  വെള്ളിവെളിച്ചത്തില്‍ നിന്നും പൊതു ചടങ്ങുകളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുകയായിരുന്നു വിസ്മയ. അതുകൊണ്ട് തന്നെ താരപുത്രിയുടെ പ്രവേശം യാഥാര്‍ഥ്യമാവുമോ എന്നത്  ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരുന്നു.

Content Highlights : Vismaya Mohanlal Practicing Thai boxing Viral Video Mohanlal Pranav Suchithra