യുവനടൻ വിഷ്ണു ഉണ്ണികൃഷ്ണൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച രസകരമായ വീഡിയോ വൈറലാവുന്നു. 2016ൽ പുറത്തിറങ്ങിയ ‘കട്ടപ്പനയിലെ ഹൃതിക് റോഷൻ’ എന്ന ചിത്രത്തിലെ ഗാനരംഗത്തില്‍ തന്നോടൊപ്പം അഭിനയിച്ച ഒരു സ്ത്രീയെ വീണ്ടും കണ്ടുമുട്ടിയതിന്റെ സന്തോഷമാണ് വിഷ്ണു പങ്കുവച്ചിരിക്കുന്നത്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ മരതകത്തിന്റെ ലൊക്കേഷനിലായിരുന്നു ഈ കണ്ടുമുട്ടൽ. 

'കട്ടപ്പനയിലെ ഹൃതിക് റോഷനിൽ പാട്ട് സീനില്‍ കൂടെ അഭിനയിച്ച അതേ അമ്മച്ചിയെ 5 വര്‍ഷത്തിനു ശേഷം മരതകം പാട്ട് സീനില്‍ വച്ച് കണ്ടപ്പോള്‍' എന്ന അടിക്കുറിപ്പോടെയാണ് വിഷ്ണു ഉണ്ണികൃഷ്ണൻ വീഡിയോ പങ്കുവച്ചത്. 

രണ്ട്’ ആണ് വിഷ്ണുവിന്റേതായി ഏറ്റവുമൊടുവിൽ പുറത്തു വന്ന ചിത്രം. നവാ​ഗതനായ സുജിത്ത് ലാൽ സംവിധാനം ചെയ്ത ചിത്രത്തിൽ അന്ന രേഷ്മ രാജനാണ് നായിക. സഭാഷ് ചന്ദ്രബോസ്, റെഡ് റിവർ, അനുരാധ ക്രൈം നമ്പർ 59/2019 തുടങ്ങിയ ചിത്രങ്ങൾ വിഷ്ണുവിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. 

Content Highlights : Vishnu Unnikrishnan Funny video, Marathakam movie location