ആരാധകരെ ആവേശതതിലാഴ്ത്തി ഇളയദളപതി വിജയ്. തന്റെ പുതിയ ചിത്രമായ മാസ്റ്ററിന്റെ ലൊക്കേഷനില്‍ തന്നെ കാണാനെത്തിയ ആരാധകരെ കാരവന്റെ മുകളില്‍ കയറി അഭിസംബോധന ചെയ്യുന്ന വിജയിന്റെ വീഡിയോ വൈറലാവുകയാണ്.

കാരവന് മുകളില്‍ കയറി ആരാധകരെ കൈവീശി കാണിക്കുന്നതും അവരോടൊപ്പം സെല്‍ഫികള്‍ പകര്‍ത്തുന്നതുമായ വിഡിയോ ട്വിറ്ററിലും മറ്റും ട്രെന്‍ഡിങ്ങാണ്.

കഴിഞ്ഞ ദിവസം താരത്തിന്റെ വീട്ടിലും മറ്റും നടന്ന ആദായനികുതി വകുപ്പിന്റെ റെയ്ഡ് വാര്‍ത്തയായിരുന്നു.ഇതിന്റെ ഭാഗമായി താരത്തെ മണിക്കൂറുകളോളമാണ് ചോദ്യം ചെയ്തത്. 

മാസ്റ്ററിന്റെ ചിത്രീകരണത്തിനിടെയായിരുന്നു താരത്തെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യുന്നതിനായി കൊണ്ടുപോയത്.  'ബിഗില്‍' സിനിമയുടെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കുന്നതിന്റെ ഭാഗമായായിരുന്നു നടപടി. വിജയിനെ വീണ്ടും ചോദ്യം ചെയ്യാനും നീക്കമുണ്ട്. മൂന്നു ദിവസത്തിനകം ഹാജരാകാന്‍ ആവശ്യപ്പെട്ട് താരത്തിന് ആദായനികുതി വകുപ്പ് നോട്ടിസും നല്‍കിയിട്ടുണ്ട്. .

പൊതുവിടങ്ങളിലും മറ്റും ഒതുങ്ങിക്കൂടുന്ന പ്രകൃതക്കാരനാണ് വിജയ്. അതുകൊണ്ട് തന്നെ താരത്തിന്റെ ഈ മാറ്റം ആരാധകരെ ഏറെ അമ്പരപ്പിച്ചിരിക്കുകയാണ്.

Content Highlights : Vijay greets his fans and take selfies Viral Video From Masters Location